കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തികാന്ത് ദാസിന്‍റെ നിയമനം ഭീതിതമായ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു: സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്

  • By Desk
Google Oneindia Malayalam News

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിന്‍റെ നിയമനം പൊതുസ്ഥാപനങ്ങളിലെ ഭരണനിര്‍വഹണത്തില്‍ നിരവധി ഭയാനകമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്ന് പ്രമുഖ സാമ്പത്തികശാസ്ത്രജ്ഞനായ അഭിജിത് ബാനര്‍ജി. ഊര്‍ജിത് പട്ടേലിന്‍റെ രാജിയെത്തുടര്‍ന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ ശക്തികാന്ത് ദാസിനെ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചിരുന്നു. ഈ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ചാണ് ഇന്ത്യന്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രഞ്ജനായ അഭിജിത് ബാനര്‍ജി രംഗത്തെത്തിയത്.

<strong><br> അമിത് ഷായുടെ മാന്ത്രിക സ്പര്‍ശം അവസാനിക്കുന്നു; ബിജെപിയ്ക്ക് വേണം പുതിയ തന്ത്രങ്ങള്‍... </strong>
അമിത് ഷായുടെ മാന്ത്രിക സ്പര്‍ശം അവസാനിക്കുന്നു; ബിജെപിയ്ക്ക് വേണം പുതിയ തന്ത്രങ്ങള്‍...

റിസര്‍വ് ബാങ്ക് പോലെ സ്വയം ഭരണാവകാശമുള്ള ഒരു പൊതു സ്ഥാപനത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ളതാണ് അദ്ദേഹത്തിന്‍റെ നിയമനം.ഫിനാന്‍സ് സെക്രട്ടറിയായിരിക്കെ നോട്ടുനിരോധനം പോലെ വിവാദ തീരുമാനമെടുത്ത ശക്തികാന്ത് ദാസിന്റെ നിയമനം ഭീതിയുളവാക്കുന്നു എന്നായിരുന്നു അഭിജിത് ബാനര്‍ജിയുടെ പ്രതികരണം. നിയമങ്ങള്‍ നിലനില്‍ക്കും,സംയമനം പാലിക്കണം,നാം നമ്മുടെ കൈകള്‍ കുറച്ചുകൂടി മുറുക്കണം.എന്നാല്‍ ഇത് കെട്ടഴിച്ചു വിടുംപോലായി. ശക്തികാന്ത് ദാസിന്‍റെ നിയമനത്തെ കുറിച്ചായിരുനന്നു ഈ പരാമര്‍ശം.ഊര്‍ജിത് പട്ടേല്‍ അധികാരയുക്തമായ സമ്മര്‍ദത്തിന്റെ ഭാഗമായാണ് പടിയിറങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

shakthikanthadas-1

യുപിഎ കാലത്ത് ജിഡിപിയിലുണ്ടായ വളര്‍ച്ചയില്‍ ഇപ്പോള്‍ കുറവ് വന്നിരിക്കയാണ്.വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പതിറ്റാണ്ടുകളായി കഠിനാധ്വാനം ചെയ്യുകയാണ്. പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കുന്ന പുറത്തുനിന്നും ഒരാളായിരുന്നു ആര്‍ബിഐയ്ക്കായി വേണ്ടത്.എങ്കില്‍ മാത്രമേ പ്രായോഗികതയോടെയുള്ള ഭരണം ആര്‍ബിഐയിലുണ്ടാവുകലുള്ളു എന്നും അഭിജിത് ബാനര്‍ജി കൂട്ടിചേര്‍ത്തു. രാജ്യം കുറച്ച് വര്‍ഷങ്ങളിലേക്ക് ത്വരിത വളര്‍ച്ച നേടും,എന്നാത് അത് അന്തര്‍ലീനമായ ശക്തി കൊണ്ടല്ല മറിച്ച് ലഭ്യമായ വിഭവങ്ങളുടെ പങ്കുവയ്ക്കല്‍ കൊണ്ടാണ്.രാജ്യം 7 ശതമാനത്തിലധികം വളര്‍ച്ച നിരക്ക് ഉണ്ടാകണമെന്ന് ബാനര്‍ജി പറഞ്ഞു.

English summary
Prominent economist abijith banerjee criticizing government decision on appointing of Shaktikanth Das as RBI governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X