ഹിന്ദി സീരിയൽ താരം ജിമ്മിൽ വർക്ക്ഔട്ടിനിടെ കുഴഞ്ഞുവീണ് മരിച്ചു
മുംബൈ:പ്രമുഖ ഹിന്ദി സീരിയൽ താരം സിദ്ധാന്ത് വീർ സൂര്യവംശി ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. 46 വയസ്സായിരുന്നു. ജിമ്മിൽ വർക്ക്ഔട്ടിനിടെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഹിന്ദിയിലെ പ്രമുഖ സീരിയലുകളായ കുസും, സൂര്യപുത്ര കർണ് എന്നീ സീരിയലുകളിലൂടെ ശ്രദ്ധേയനായ നടനായിരുന്നു.

പ്രശസ്ത മോഡൽ അലീഷ റൗട്ടാണ് ഭാര്യ. രണ്ട് മക്കളുണ്ട്. എക്താ കപൂറിന്റെ കുസും എന്ന സീരിയലിലൂടെയാണ് സിദ്ധാന്ത് അഭിനയരംഗത്ത് പ്രവേശിക്കുന്നത്. ഹിന്ദിയിലെ പ്രമുഖ സീരിയലുകളായ കസൗട്ടി സിന്ദഗീ കേ, ക്യൂം റിഷ്തോം മേൻ കട്ടി ബട്ടി, മംമ്ത, വാരിസ്, സൂഫിയാന പ്യാർ മേരാ, സൂര്യപുത്ര് കർണ്, സമീൻ സേ ആസ്മാൻ തക്, ഭാഗ്യവിദാതാ, കുംകും-ഏക് പ്യാരാ സാ ബന്ദൻ, ഫിയർ ഫയൽസ്: ഡർ കി സച്ഛി തസ് വീരേൻ തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications