Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ മൗലാന വഹീദുദ്ദീൻ ഖാന് കോവിഡ്; ഐസിയുവില്‍ പ്രവേശിപ്പിച്ചു

ദില്ലി: പ്രശസ്ത ഇസ്ലാമിക പണ്ഡിതനും സമാധാന പ്രവർത്തകനുമായി മൗലാന വഹീദുദ്ദീൻ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ ദില്ലിയിലെ അപ്പോളോ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന് നേരത്തെ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. പനിയുള്‍പ്പടേയുള്ള രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 96 കാരനായ ഇസ്ലാമിക് പണ്ഡിതന്‍റെ രക്തത്തിന്റെയും ഓക്സിജന്റെയും അളവും സ്ഥിരമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആരോഗ്യ നിലയില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കിലും അദ്ദേഹം ഇപ്പോഴും ഐസിയിവില്‍ തുടരുകയാണെന്ന് ഖാന്റെ മൂത്തമകൻ സഫറുൽ ഇസ്ലാം പറഞ്ഞു. "ആര്‍ക്കും മുറിയിൽ പ്രവേശിക്കാനോ അദ്ദേഹത്തോട് സംസാരിക്കാനോ അനുവാദമില്ല, അദ്ദേഹം ഇപ്പോൾ നല്ല രീതിയില്‍ തുടരുന്നുവെന്ന് ഡോക്ടര്‍ ഞങ്ങളോട് വ്യക്തമാക്കി. പനിയൊന്നുമില്ല, ഓക്സിജന്റെ അളവ് സ്ഥിരമാണ്, രക്തസമ്മർദ്ദം സാധാരണമാണ്, "- മകനെ ഉദ്ധരിച്ച് ദ പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 mulanas

Recommended Video

cmsvideo
    Thrissur Pooram will be held with high restrictions | Oneindia Malayalam

    കഴിഞ്ഞ ഒരാഴ്ചയായി ഖാനെ ആരോഗ്യ പ്രശ്നങ്ങല്‍ അലട്ടിയിരുന്നു. അദ്ദേഹത്തിന് ന്യുമോണിയ ഉണ്ടെന്ന് ഡോക്ടർമാർ ആദ്യം പറഞ്ഞിരുന്നു. ഇന്നലെ രാത്രി അദ്ദേഹത്തിന്റെ നില വഷളാവുകയും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു, അതിനാൽ ഞങ്ങൾ അദ്ദേഹത്തെ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നെന്ന് ദില്ലി ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർമാന്‍ കൂടിയായ സഫറുൽ ഇസ്ലാം ഖാന്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഇസ്ലാമിക പണ്ഡിതന്‍മാരില്‍ പ്രമുഖനാണ് മൗലാന വഹീദുദ്ദീൻ ഖാൻ.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+