കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക 'സ്തംഭിക്കും'... യെഡിയൂരപ്പയില്‍ നിന്ന് 6 പേര്‍ക്ക് കൊറോണ, പ്രമുഖര്‍ ക്വാറന്റൈനില്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ ആശങ്ക പരത്തി കൊറോണ രോഗം വ്യാപിക്കുന്നു. മുഖ്യമന്ത്രി യെഡിയൂരപ്പക്ക് പിന്നാലെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യക്കും രോഗം ബാധിച്ചു. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക തയ്യാറാക്കി വരികയാണ്. യെഡിയൂരപ്പയുമായി സമ്പര്‍ക്കമുള്ളവരുടെ നീണ്ട പട്ടികയില്‍ പ്രമുഖര്‍ ഉള്‍പ്പെടും. ഇതില്‍ ആറ് പേര്‍ക്ക് കൂടി ഇപ്പോള്‍ രോഗം കണ്ടു.

Recommended Video

cmsvideo
Prominent persons in Yediyurappa's primary contact list | Oneindia Malayalam

മുഖ്യമന്ത്രിയും മകളും പ്രതിപക്ഷ നേതാവുമെല്ലാം ഒരേ ആശുപത്രിയിലാണ് ചികില്‍സ തേടിയിരിക്കുന്നത്. പ്രമുഖര്‍ക്ക് രോഗം ബാധിക്കുകയും ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തതോടെ കര്‍ണാടകയിലെ കാര്യങ്ങള്‍ കൈവിടുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്. യെഡിയൂരപ്പയുടെ സമ്പര്‍ക്ക പട്ടികയില്‍ പ്രമുഖരാണുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ....

സമ്പര്‍ക്കത്തില്‍ 75 പേര്‍

സമ്പര്‍ക്കത്തില്‍ 75 പേര്‍

മുഖ്യമന്ത്രി യെഡിയൂരപ്പയുടെ പ്രൈമറി സമ്പര്‍ക്കത്തില്‍ 75 പേരാണുള്ളത്. ഇവരുടെ പരിശോധന നടത്തി വരികയാണ്. ആറ് പേര്‍ക്ക് ഇതില്‍ രോഗം സ്ഥിരീകരിച്ചു. ബാക്കിയുള്ളവരോട് പരിശോധനാ ഫലം വരുന്നത് വരെ ഐസൊലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.

ഇവര്‍ നിരീക്ഷണത്തില്‍

ഇവര്‍ നിരീക്ഷണത്തില്‍

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇതില്‍ 30 പേരെ പരിശോധിച്ചപ്പോള്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒട്ടേറെ പേരുടെ ഫലം ലഭിച്ചിട്ടില്ല.

മൂന്ന് ഉപമുഖ്യമന്ത്രിമാരും

മൂന്ന് ഉപമുഖ്യമന്ത്രിമാരും

യെഡിയൂരപ്പ മൂന്ന് ഉപമുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ഗവര്‍ണര്‍, ഏഴ് മന്ത്രിമാര്‍, പത്ത് എംഎല്‍എമാര്‍ എന്നിവരുമായും യെഡിയൂരപ്പ കഴിഞ്ഞാഴ്ച കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കൂടാതെ 10 മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.

സിറ്റി പോലീസ് കമ്മീഷണറും

സിറ്റി പോലീസ് കമ്മീഷണറും

കഴിഞ്ഞദിവസം ചാര്‍ജെടുത്ത ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ കെ കസ്തൂരി രംഗനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതില്‍ നല്‍കിയ പങ്കിന് അഭിനന്ദനം അറിയിക്കാനാണ് കസ്തൂരിരംഗനെ മുഖ്യമന്ത്രി കണ്ടത്.

യെഡിയൂരപ്പ, മകള്‍, സിദ്ധരാമയ്യ

യെഡിയൂരപ്പ, മകള്‍, സിദ്ധരാമയ്യ

77കാരനായ യെഡിയൂരപ്പയും മകളും മണിപ്പാലിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും ഇവിടെയാണ് ചികില്‍സ തേടിയിട്ടുള്ളത്. സിദ്ധരാമയ്യക്ക് രോഗം സ്ഥിരീകരിച്ചത് ചൊവ്വാഴ്ച രാവിലെയാണ്.

മൂത്രാശയ അണുബാധ

മൂത്രാശയ അണുബാധ

സിദ്ധരാമയ്യ കഴിഞ്ഞ ഒരു മാസമായി മൂത്രാശയ അണുബാധ കാരണം ചികില്‍സയിലാണ്. വീട്ടില്‍ തന്നെയാണ് ചികില്‍സ നടത്തിയിരുന്നത്. ഇതിനിടെയാണ് പനിയും ശാരീരിക അസ്വാസ്ഥ്യവുമുണ്ടായത്. തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് കൊറോണ രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരണവുമായി പ്രമുഖര്‍

പ്രതികരണവുമായി പ്രമുഖര്‍

സിദ്ധരാമയ്യക്ക് അസുഖം വേഗത്തില്‍ ഭേദമാകട്ടെ എന്ന് മന്ത്രി ബി ശ്രീരാമുലു പ്രതികരിച്ചു. കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറും അസുഖം ഭേദമാകുന്നതിന് പ്രാര്‍ഥിച്ചു. സംസ്ഥാനത്തെ പ്രമുഖര്‍ക്ക് രോഗം ബാധിച്ചത് എല്ലാ രാഷ്ട്രീയ നേതാക്കളിലും ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി... ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്നു... ഇടപെടണമെന്ന് അപേക്ഷകോണ്‍ഗ്രസ് നേതാവ്, മുന്‍ കേന്ദ്രമന്ത്രി... ഒരു വര്‍ഷമായി അടച്ചിട്ടിരിക്കുന്നു... ഇടപെടണമെന്ന് അപേക്ഷ

രണ്ടാമത്തെ പൂജാരിക്കും കൊറോണ; അയോധ്യയില്‍ അതിര്‍ത്തി അടച്ചു, ആശങ്ക!! പ്രമുഖര്‍ പങ്കെടുക്കില്ലരണ്ടാമത്തെ പൂജാരിക്കും കൊറോണ; അയോധ്യയില്‍ അതിര്‍ത്തി അടച്ചു, ആശങ്ക!! പ്രമുഖര്‍ പങ്കെടുക്കില്ല

യുഎഇയില്‍ നിന്ന് ഇറാനിലേക്ക് ഒരു കോള്‍... ഇരുരാജ്യങ്ങളിലും സന്തോഷം, ഒപ്പം പാകിസ്താന്റെ ഇടപെടലുംയുഎഇയില്‍ നിന്ന് ഇറാനിലേക്ക് ഒരു കോള്‍... ഇരുരാജ്യങ്ങളിലും സന്തോഷം, ഒപ്പം പാകിസ്താന്റെ ഇടപെടലും

English summary
Prominent Persons in Karnataka in Primary Contacts List of Yediyurappa; Six of them Confirmed Covid-19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X