കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവിടെ വിപ്ലവം വരണം; കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി അമേരിക്കയിലെ പ്രമുഖ സിഖ് ഗുരിന്ദർ ഖൽസ

Google Oneindia Malayalam News

ദില്ലി: കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാറിനെതിരായി സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഗുരിന്ദര്‍ സിഖ് ഖല്‍സ. സിങ്കു അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുന്ന കര്‍ഷകര തിങ്കളാഴ്ച ഉച്ചയോടെ സന്ദര്‍ശിച്ചാണ് ഖല്‍സ തങ്ങളുടെ പിന്തുണ അറിയിച്ചത്. യുഎസ് ആസ്ഥാനമായുള്ള സിഖ് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (സിഖ് പിഎസി) ചെയർമാൻ കൂടിയായ ഗുരീന്ദർ സിംഗ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി.

തന്റെ നിലപാട് വ്യക്തമാക്കാനും സിങ്കു അതിർത്തിയിലെ പ്രതിഷേധത്തിൽ പങ്കുചേരാനും അഭ്യർത്ഥിച്ച് ഗുരീന്ദർ സിംഗ് നേരത്തെ സന്യക്ത കിസാൻ മോർച്ചയ്ക്ക് കത്തെഴുതിയിരുന്നു. "സിഖ്‌ പിഎസി ചെയർമാൻ ഗുരിന്ദർ സിംഗ് ഖൽസ, വ്യക്തിഗത തലത്തിൽ കിസാൻ ഏക്താ മോർച്ചയെ പൂർണ്ണമായി അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. നിലവിൽ ഞാൻ ഇന്ത്യയിലാണ്, എന്റെ നിലപാടുകള്‍ നിങ്ങളോടായി പങ്കിടാൻ ആഗ്രഹിക്കുന്നു. 2021 മാർച്ച് 29-30 തീയതികളിൽ സിങ്കു ബോർഡറിലെ കിസാൻ ഏക്താ മോർച്ച പ്രതിഷേധത്തിൽ പങ്കുചേരും. "-എന്നായിരുന്നു ഗുരുന്ദിര്‍ കത്തില്‍ വ്യക്തമാക്കിയത്.

 farmers-protest

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

ഇന്ത്യയിൽ വലതുപക്ഷ ശക്തികളുടെ (ബിജെപി, ആർ‌എസ്‌എസ്) പിടി ശക്തമാണ്. അതേസമയം തന്നെ പ്രതിപക്ഷ പാർട്ടികൾ ദുർബലമാണ്. സർക്കാരിനെ ദുർബലപ്പെടുത്താൻ അവർക്ക് കഴിയില്ല. ഒരു വിപ്ലവത്തിന് മാത്രമേ ഇവിടെ മാറ്റം കൊണ്ടുവരാന്‍ സാധിക്കുകയുള്ളുവെന്നും ഗുരിന്ദർ സിംഗ് പറഞ്ഞു. ശക്തിയും നിലവിലുള്ള വിപ്ലവവും പരാജയപ്പെട്ടാൽ അടുത്തത് വളരെ വൈകിയെ വരൂ. അതിനാൽ ഈ വിപ്ലവത്തിന് ശക്തി നൽകേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

English summary
prominent Sikh Gurinder Khalsa of the United States in support of the farmers protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X