'ആഡംബര ജീവിതം റീല്‍സിലാക്കണം, പണത്തിന് മോഷണം': പ്രമുഖ സോഷ്യല്‍ മീഡിയ താരം അറസ്റ്റില്‍
ചെന്നൈ: ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടി പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശിയായ അനീഷ കുമാരി എന്ന 33 കാരിയാണ് അറസ്റ്റിലായത്. ആഡംബരപൂര്‍ണ്ണമായ ജീവിതശൈലി തുടരാന്‍ പണം കണ്ടെത്താനാണ് മോഷണത്തിന് ഇറങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ യുവതി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. തന്റെ ഫോട്ടോയും വീഡിയോയും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും ഇവര്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു.
തന്റെ വീഡിയോയും ഫോട്ടോയും പുറത്തുവിട്ടാല്‍ തന്റെ പുറത്തുവിട്ടാല്‍ അഭിമാനത്തിന് ക്ഷതമേല്‍ക്കുമെന്ന് കാരണം പറഞ്ഞാണ് ഇവര്‍ പൊലീസിനോട് ഇക്കര്യം അപേക്ഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര്‍ തന്നെ പിന്തുടരുന്നുണ്ട്. അവരുടെ മുന്നില്‍ എന്റെ മാനം നഷ്ടപ്പെടുമെന്നാണ് അനീഷ കുമാരി പൊലീസിനോട് പറഞ്ഞത്.

സോഷ്യല്‍ മീഡിയ റീല്‍സിലൂടെ ആഡംബരം കാണിക്കുന്നതിന് വേണ്ടിയാണ് താന്‍ മോഷണം നടത്തിയതെന്നും യുവതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ചെന്നൈയിലെ പെരുങ്കളത്തൂരിനടുത്ത് ബുദ്ധര്‍ നഗറിലുള്ള പൂട്ടിക്കിടക്കുന്ന ഒരു വീട്ടിലാണ് അനീഷ കുമാരി മോഷണം നടത്തിയത്. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയാണ് മോഷണത്തന് പദ്ധതിയിട്ടത്.
വീട്ടില്‍ ആളില്ലാത്ത സമയം നോക്കി അഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. മൂന്ന് പവന്‍ സ്വര്‍ണവും 10,000 രൂപയുമാണ് മോഷ്ടിച്ചത്. വീട്ടുടമ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടത്. തുടര്‍ന്ന് ദമ്പതികല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് മുപ്പതോളം സി സി ടി വി ക്യാമറകള്‍ പരിശോധിച്ചു.
നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടറില്‍ എത്തിയാണ് യുവതി മോഷണം നടത്തിയത്. പിന്നീട് അന്വേഷണത്തിലൂടെ വാഹനവും യുവതിയെയും തിരിച്ചറിയുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ യുവതിയുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും കണ്ടെടുത്തു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു












Click it and Unblock the Notifications