കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ ഭേദഗതി: പൗരത്വം ലഭിക്കാൻ ജാതി തെളിയിക്കുന്ന രേഖകളും ഹാജരാക്കണം

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ സമർപ്പിക്കുന്ന കുടിയേറ്റക്കാർ ജാതി സർട്ടിഫിക്കേറ്റ് കൂടി ഹാജരാക്കണമെന്ന് നിർദ്ദേശം. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുളള കുടിയേറ്റക്കാരാണ് ജാതി തെളിയിക്കുന്ന രേഖകൾ കൂടി ഹാജരാക്കേണ്ടത്.

എന്റെ മുല്ലപ്പള്ളീ, രാജ്യത്ത് തെരഞ്ഞെടുപ്പു തന്നെ വേണ്ടെന്നു വെക്കാനുളള നീക്കമാണ്, കുറിപ്പ്!എന്റെ മുല്ലപ്പള്ളീ, രാജ്യത്ത് തെരഞ്ഞെടുപ്പു തന്നെ വേണ്ടെന്നു വെക്കാനുളള നീക്കമാണ്, കുറിപ്പ്!

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര മതന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായി 2014 ഡിസംബറിന് മുമ്പ് ഇന്ത്യയിലെത്തി എന്ന് തെളിയിക്കുന്ന രേഖകൾക്ക് പുറമെ ജാതി തെളിയിക്കുന്ന രേഖകൾ കൂടി ഹാജരാക്കണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

caa

അഫ്ഗാനിസ്ഥാൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ അയൽ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ക്രിസ്റ്റ്യൻ, ബുദ്ധിസ്റ്റ്, ജെയിൻ, പാഴ്സി എന്നി മതന്യൂനപക്ഷങ്ങൾക്കാണ് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയുളളത്. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ അഭയം തേടിയവരായിരിക്കണം ഇവർ. ജാതി രേഖപ്പെടുത്തിയ സർക്കാർ അംഗീകരിച്ച ഏതെങ്കിലും രേഖകളാകും ഹാജരാക്കേണ്ടത്.

അതേ സമയം അസമിലുള്ള കുടിയേറ്റക്കാർ പൗരത്വത്തിനായി അപേക്ഷിക്കേണ്ട സമയ പരിധി 3 മാസമായി കുറച്ചേക്കും. സമയപരിധി കുറയ്ക്കണമെന്ന് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ഹിമാാന്ത ബിശ്വയും ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർത്ഥിച്ചിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരെ അസമിൽ വലയി പ്രതിഷേധങ്ങളാണ് നടന്നത്.

English summary
Proof of religion must be submeitted to get citizenship through CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X