പുനീതിന്റെ മരണം ചികിത്സാപിഴവെന്ന് പ്രചരണം; ഡോക്ടര്‍ക്ക് സുരക്ഷയൊരുക്കി പൊലീസ്
ബംഗളൂരു: അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനീത് രാജ്കുമാറിന്റെ മരണം ചികിത്സാ പിഴന് മൂലമാണെന്ന പ്രചരണം. പുനീതിന്റെ കുടുംബ ഡോക്ടര്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച താരത്തിന്റേത് ചികിത്സാവീഴ്ചമൂലമുള്ള മരണമാണെന്ന് ആരോപിച്ച് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്.
ഈ സാഹചര്യത്തിലാണ് സദാശിവനഗറിലെ ഡോ. രമണ റാവുവിന്റെ വസതിക്കും ക്ലിനിക്കിനും ബംഗളുരു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയത്. അനിഷ്ട സംഭവങ്ങളില്ലാതിരിക്കാന്‍ പ്രദേശത്ത് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടക്കുന്ന സാഹചര്യത്തില്‍ നടന്റെ കുടുംബ ഡോക്ടറായ രമണ റാവുവിനും താരത്തെ ചികിത്സിച്ച മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പാലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ഹോസ്പിറ്റല്‍സ് ആന്‍ഡ് നഴ്സിംഗ് ഹോംസ് അസോസിയേഷന്‍ (പിഎച്ച്എഎന്‍എ) മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഈ പശ്ചാതലത്തിലാണ് സുരക്ഷ ഏര്‍പ്പാടാക്കാന്‍ പൊലീസ് തീരുമാനിച്ചത്.മരണപ്പെട്ടയാളുടെയും കുടുംബത്തിന്റെയും സ്വകാര്യതയ്‌ക്കെതിരെ ഉണ്ടാകുന്ന കടുത്ത ആക്രമണമാണിതെന്നും നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകര്‍ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും പിഎച്ച്എഎന്‍എ പ്രസിഡന്റ് ഡോ. പ്രസന്ന എച്ച് എം പറയുന്നു.ചിലര്‍ കെട്ടിചമക്കുന്ന വിവരങ്ങള്‍ ആശുപത്രിയേയും ചികിത്സയേയും ബാധിക്കുന്നതാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടികാട്ടുന്നു.

ഒരാഴ്ച മുമ്പാണ് കന്നഡ സൂപ്പര്‍ താരം പവന്‍ രാജ്കുമാര്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. ജിമ്മില്‍ പരിശീലനത്തിനിടെ നെഞ്ച് വേദനയനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടവാര്‍ത്തയായിരുന്നു പുറത്തറിഞ്ഞത്. അദ്ദേഹത്തിന്റെ ആരാധകരെ ഏറ്റവും നൊമ്പരപ്പെടുത്തിയ സംഭവമായിരുന്നു അദ്ദേഹത്തിന്റെ മരണം. അദ്ദേഹത്തിന്റെ പിതാവ് കന്നഡ സൂപ്പര്‍താരമായിരുന്ന രാജ്കുമാര്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ ദാനം ചെയ്തിരുന്നു. അത്‌പോലെ മകന്‍ പുനീത് രാജ്കുമാറിന്റെ കണ്ണും ദാനം ചെയ്തിരുന്നു.

കന്നഡയില്‍ മാത്രമല്ല ലോക സിനിമയില്‍ തന്നെ നിലവധി ആരാധകരുള്ള നടനായിരുന്നു പുനീത് രാജ്കുമാര്‍. അദ്ദേഹത്തിന്റെ മരണ വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ച വിക്രം ആശുപത്രിയിലെത്തിയത്. മരണ ദിനത്തില്‍ കര്‍ണാടകത്തില്‍ വന്‍ സുരക്ഷയാണ് പ്രഖ്യാപിച്ചിരുന്നത്. മരണവാര്‍ത്തയറിഞ്ഞ് ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. അദ്ദേഹത്തിന് അനുശോചനവുമായി മലയാള താരങ്ങളും എത്തിയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, ചിരഞ്ജീവി, മഹേഷ് ബാബു, മാധവന്‍, ജൂനിയര്‍ എന്‍ടിആര്‍, ആര്യ, വിശാല്‍ എന്നിവരൊക്കെ പ്രിയങ്കരനായ കന്നഡ താരത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു.

'ബേട്ടഡ് ഹൂവു' എന്ന ചിത്രത്തിലെ അഭിനയത്തിന് 1985 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത്. ചലിസുക മൊദഗാലു, ഈറാഡു നക്ഷത്രഗളു എന്നീ ചിത്രങ്ങള്‍ക്ക് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം രണ്ടുവട്ടമാണ് അദ്ദേഹം നേടിയത്. 2002 ല്‍ അപ്പു എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം. അപ്പു എന്നത് പിന്നീട് പുനീതിന്റെ വിളിപ്പേരായി മാറുകയയായിരുന്നു. വീര കന്നഡിഗ. റാം, അന്‍ജാനി പുത്ര, പവര്‍, മൗര്യ, അരസു, വംശി, പൃഥ്വി, ജാക്കി, രാജകുമാര, രണവിക്രമ, നടസാര്‍വഭൗമ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.കന്നഡ ആരാധകരുടെ ഉള്ളുലച്ചാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. മികച്ച നടനെന്നതിനുപുറമെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. പവര്‍ സ്റ്റാര്‍ എന്ന് ആരാധകര്‍ വിളിക്കുന്ന പുനീതിന് 1985 ല്‍ മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിരുന്നു. സഹോദരന്‍ ശിവരാജ് കുമാറും കന്നഡ സിനിമയിലെ സൂപ്പര്‍ താരമാണ്. നിര്‍മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളിലും പുനീത് അറിയപ്പെട്ടിരുന്നു. അമ്മ പാര്‍വതമ്മ. ഭാര്യ: അശ്വിനി രേവന്ത്. മക്കള്‍: ധൃതി, വന്ദിത.












Click it and Unblock the Notifications