കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശരിയായ എൻആർസി, യുവാക്കൾക്ക് ജോലി, വിദ്യാർത്ഥിനികൾക്ക് സൈക്കിൾ; അസമിനെ ഞെട്ടിച്ച് ബിജെപി പ്രകടനപത്രിക

Google Oneindia Malayalam News

ഗുവാഹത്തി: അസം നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ബിജപിയുടെ പ്രകടന പത്രിക ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പുറത്തിറക്കി. ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കള്‍ക്ക് തൊഴില്‍, കൃത്യമായ എന്‍ആര്‍സി, വിദ്യാര്‍ത്ഥിനികള്‍ക്ക് സൈക്കിള്‍ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ പ്രധാനമായുമുള്ളത്.

bjp

വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ അടുത്ത വലിയ കുതിച്ചുചാട്ടം നടത്താന്‍ ആസാമിനെ സഹായിക്കുന്നതിനുള്ള 10 പ്രതിബദ്ധതകള്‍ ഈ പ്രകടന പത്രികയില്‍ ഉണ്ടെന്ന് ജെപി നദ്ദ അറിയിച്ചു. സിഎഎ പാര്‍ലമെന്റ് പാസാക്കി. ഇത് നടപ്പാക്കേണ്ടതാണ്, അത് അക്ഷരത്തിലും ആത്മാവിലും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നുഴഞ്ഞുകയറ്റത്തെ കോണ്‍ഗ്രസ് ഒരു വിധത്തില്‍ പിന്തുണയ്ക്കുകയാണ്. അതിര്‍ത്തികള്‍ നുഴഞ്ഞുകയറുന്നത് തടയാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ബിജെപി നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. മാനിഫെസ്റ്റോയില്‍, ഇന്ത്യയിലെ യഥാര്‍ത്ഥ പൗരന്മാരെ സംരക്ഷിക്കുന്നതിന് ഒരു 'ശരിയായ എന്‍ആര്‍സി' ഞങ്ങള്‍ വാഗ്ദാനം ചെയ്യുകയാണെന്നും നദ്ദ പറഞ്ഞു.

ബിജെപി പ്രകടന പത്രികയിലെ 10 പ്രധാനപ്പെട്ട പ്രതിബദ്ധതകള്‍

1, വെള്ളപ്പൊക്കത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മിഷന്‍ ബ്രഹ്മപുത്ര പദ്ധതി.

2, അരുണോദയ് പരിപാടി വിപുലീകരിച്ച് പ്രതിമാസം 3,000 മുതല്‍ 30 ലക്ഷം രൂപ വരെ പിന്തുണ.

3, എല്ലാ നമഗാര്‍ഹുകള്‍ക്കും 2.5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം.

4, കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ എല്ലാ കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം. പെണ്‍കുട്ടികള്‍ക്ക് എട്ടാം ക്ലാസില്‍ നിന്ന് സൈക്കിള്‍.

5, ശരിയാക്കിയ എന്‍ആര്‍സി. യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കുമെന്നും നുഴഞ്ഞുകയറ്റക്കാരെ തടയുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.

6, ജനങ്ങളുടെ രാഷ്ട്രീയ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഡിലിമിറ്റേഷന്‍ വേഗത്തിലാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്യുന്നു.

7, സ്വയം പര്യാപ്തമായ അസമിനായി, മാക്രോ, മൈക്രോ തലത്തിലുള്ള പദ്ധതികള്‍.

8, ആസാമിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്യുന്നു. 2022 മാര്‍ച്ച് 31 നകം 2 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലിയും ഒരു ലക്ഷത്തിന് പേര്‍ക്കും ജോലി ലഭിക്കും. സ്വകാര്യമേഖലയില്‍ എട്ട് ലക്ഷം തൊഴിലവസരങ്ങളും ബിജെപി വാഗ്ദാനം ചെയ്യുന്നു.

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിൽ കമൽഹാസൻ, ചിത്രങ്ങൾ കാണാം

9, സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന്: സ്വാമി വിവേകാനന്ദ യുവജന തൊഴില്‍ പദ്ധതി. അടുത്ത 5 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 2 ലക്ഷം യുവാക്കളെ സംരംഭകരായി പിന്തുണയ്ക്കും.

10, പട്ടയ സംവിധാനത്തിലൂടെ കൂടുതല്‍ ഭൂരഹിതരായ ജനങ്ങളെ പിന്തുണയ്ക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.

ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി പേളി: പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
ചലച്ചിത്ര താരം കൃഷ്ണകുമാർ മനസ്സ് തുറക്കുമ്പോൾ | Krishna Kumar Interview | Oneindia Malayalam

English summary
Proper NRC, Job for young people, cycle for girl students; BJP manifesto shocks Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X