പ്രവാചക നിന്ദ: ഒഐസിയുടെ പരാമര്‍ശം അനാവശ്യം, ഇടുങ്ങിയ ചിന്താഗതിയെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: ബിജെപി നേതാവ് നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ഇസ്ലാമിക രാജ്യങ്ങളുടെ ഗ്രൂപ്പിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. അനാവശ്യവും, ഇടുങ്ങിയ ചിന്താഗതിയോടെയുമുള്ള പരാമര്‍ശങ്ങളാണ് അറബ് രാഷ്ട്രങ്ങള്‍ നടത്തിയതെന്ന് കേന്ദ്ര പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് രൂക്ഷമായ പ്രതികരണമാണ് ഇന്ത്യ നേരിട്ടത്. നൂപുര്‍ ശര്‍മയെ ബിജെപി പുറത്താക്കിയിരുന്നു. ഇസ്ലാമോഫോബിയ വളര്‍ത്തുന്ന കാര്യങ്ങളാണ് ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് ഉണ്ടാവുന്നതെന്ന് നേരത്തെ ഗള്‍ഫ് രാഷ്ട്രങ്ങള്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ വിദ്വേഷവും പീഡനങ്ങളും മുസ്ലീങ്ങള്‍ക്കെതിരെ വളര്‍ന്നുവരികയാണ്. അതിന്റെ ഭാഗമാണ് ഈ പരാമര്‍ശങ്ങളെന്നും ഒഐസി അഭിപ്രായപ്പെട്ടിരുന്നു.

ഒഐസിയുടെ അനാവശ്യ പ്രതികരണത്തെ ഇന്ത്യ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ച്ചി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതായി ബഗ്ച്ചി വ്യക്തമാക്കി. ഒഐസി സര്‍ക്കാര്‍ അധിഷ്ഠിത സംഘടന കൂടിയാണ്. മുസ്ലീം രാഷ്ട്രങ്ങളാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്. പാകിസ്താന്‍ അടക്കമുള്ളവര്‍ ഇതിലുണ്ട്. ഇന്ത്യയിലെ ഇടയ്ക്കിടെ ഒഐസിയുടെ പരാമര്‍ശങ്ങളെ അപലപിക്കാറുണ്ട്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഒഐസി ഇടപെടുന്നുവെന്നാണ് വിമര്‍ശനം. കശ്മീര്‍ വിഷയത്തിലൊക്കെ ഒഐസി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
ലോകത്താകെയുള്ള മുസ്ലീങ്ങളുടെ കൂട്ടായ സ്വരമാണ് തങ്ങളെന്നാണ് ഒഐസി അവകാശപ്പെടുന്നത്. ചില വ്യക്തികള്‍ നടത്തിയ പരാമര്‍ശങ്ങള്‍ മാത്രമാണ് പ്രവാചകനെതിരെയുള്ളതെന്ന് ബഗ്ച്ചി പറയുന്നു. അതൊരു തരത്തിലും ഇന്ത്യയുടെ അഭിപ്രായമാവില്ല. ഈ വ്യക്തികള്‍ക്കെതിരെ ശക്തമായ നടപടി എടുത്ത് കഴിഞ്ഞെന്നും ബഗ്ച്ചി വ്യക്തമാക്കി. നുപൂര്‍ ശര്‍മയയെയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടി ബിജെപി നേരത്തെ പുറത്താക്കിയിരുന്നു. ഒഐസിയുടെ പ രാമര്‍ശങ്ങളുടെ അവരുടെ അജണ്ട എന്താണെന്ന് കാണിക്കുന്നതാണ്. പ്രത്യേക താല്‍പര്യങ്ങള്‍ അതിലുണ്ടെന്നും ബഗ്ച്ചി പറഞ്ഞു. വര്‍ഗീയ സ്വഭാവം അവര്‍ അവസാനിപ്പിക്കണം. എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കാന്‍ പഠിക്കണമെന്നും ബഗ്ച്ചി വ്യക്തമാക്കി.












Click it and Unblock the Notifications