നബി നിന്ദ: ഇന്ത്യ മാപ്പുപറയില്ലെന്നതില്‍ ഉറച്ച് കേന്ദ്രം, സമവായത്തിന് ജയശങ്കര്‍
ദില്ലി: നുപൂര്‍ ശര്‍മയുടെ പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ഇന്ത്യ മാപ്പുപറയണമെന്ന ആവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഗള്‍ഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നത തലത്തിലെ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ആവശ്യമെങ്കില്‍ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇറാഖും ലിബിയയും നബി വിരുദ്ധ പരാമര്‍ശത്തിനെതിരെ ഇന്ന് ഇന്ത്യക്കെതിരെ പ്രസ്താവനയിറക്കി. അതേസമയം കേന്ദ്രം പ്രതിഷേധത്തെ തണുപ്പിക്കാനുള്ള നീക്കത്തിലാണ്. കേന്ദ്ര സര്‍ക്കാരിലെ ഉന്നത മന്ത്രിമാര്‍ തന്നെ ഈ വിഷയത്തില്‍ ഇടപെട്ടും. ഖത്തറും പാകിസ്താനും അടക്കമുള്ള ചില രാജ്യങ്ങള്‍ ഇന്ത്യ മാപ്പുപറയണമെന്നാണ് നിര്‍ബന്ധം പിടിക്കുന്നത്.

അതേസമയം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തെന്നും, ഗള്‍ഫ് രാജ്യങ്ങളെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്രം മാപ്പുപറയേണ്ട ഒരു സാഹചര്യവുമില്ലെന്നാണ് നിലപാട്. ഇത്തരം വി,യങ്ങളില്‍ മാപ്പ് പറയുന്ന കീഴ് വഴക്കം ഇല്ലെന്നാണ് നയതന്ത്ര വിദഗ്ധരും വിശദീകരിക്കുന്നത്. പ്രതിസന്ധി തീര്‍ക്കാന്‍ വിദേശകാര്യ മന്ത്രി ജയശങ്കറുടെ മേല്‍നോട്ടത്തിലാണ് കേന്ദ്രം ശ്രമിക്കുരന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളെ നേരിട്ട് കാണും. എന്നിട്ട് സാഹചര്യങ്ങള്‍ ഇവരെ പറഞ്ഞ് ബോധ്യപ്പെടുത്തും. വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലും ആശയവിനിമയം നടത്തും. വിദേശകാര്യ മന്ത്രി തന്നെ നേരിട്ടിറങ്ങും.
പ്രശ്‌നം എന്നിട്ടും തീര്‍ന്നില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടും. യുഎഇ, സൗദി അറേബ്യ, തുടങ്ങിയ സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിക്കും. അമേരിക്ക നേരത്തെ തന്നെ ഇന്ത്യയിലെ വിഷയങ്ങളില്‍ സമാന നിലപാട് പറഞ്ഞിരുന്നു. പക്ഷേ വിദേശകാര്യ മന്ത്രാലയം അത് തള്ളിക്കളയുന്ന സമീപനമാണ് സ്വീകരിച്ചത്. അതേസമയം ഇന്ത്യക്ക് വേറെയും ആശങ്കകള്‍ ഇക്കാര്യത്തിലുണ്ട്. 75 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. അവരുടെ നിലപാട് തള്ളിയാല്‍ അത് വലിയ തിരിച്ചടി ഇന്ത്യന്‍ സമൂഹത്തിനുണ്ടാക്കും. വിദേശരാജ്യങ്ങളിലെ പണമൊഴുക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും നിര്‍ണായകമാണ്.
അതേസമയം പ്രവാചക നിന്ദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പോലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഈ മാസം 22ന് അവരോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മുംബൈ റാസ അക്കാദമി ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ഷെയ്ഖ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നൂപുര്‍ ശര്‍മയ്‌ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രോഗസീവ് മുസ്ലീം വെല്‍ഫെയര്‍ കമ്മിറ്റി, അംബര്‍നാഥ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ബിജെപി നടപടിയെടുത്തതും കൂട്ടായി ആലോചിച്ചാണ്. തിരുത്താന്‍ പറഞ്ഞിട്ടും നൂപുര്‍ തയ്യാറായില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.












Click it and Unblock the Notifications