India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാചക നിന്ദ പരാമര്‍ശം പിന്‍വലിക്കണം, ഇല്ലെങ്കില്‍ അനുഭവിക്കേണ്ടി വരും; നൂപുര്‍ ശര്‍മയ്ക്ക് വധഭീഷണി

Google Oneindia Malayalam News

മുംബൈ: പ്രവാചക നിന്ദാ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് നുപൂര്‍ ശര്‍മയ്ക്ക് ഭീകര സംഘടനയുടെ വധഭീഷണി. കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുജാഹിദീന്‍ ഗസ്വതുല്‍ ഹിന്ദാണ് വധഭീഷണി മുഴക്കിയത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. പ്രവാചകനെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഞങ്ങള്‍ ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അതായിരിക്കും ലോകത്തോട് മുഴുവന്‍ മാപ്പുപറഞ്ഞ്, പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സംഭവിക്കുകയെന്നും മുജാഹിദീന്‍ ഗസ്വതുല്‍ ഹിന്ദ് അറിയിച്ചു. ഈ ഭീകര സംഘടന വലിയ അപകടകാരികളാണ്.

നബി നിന്ദ: ഇന്ത്യ മാപ്പുപറയില്ലെന്നതില്‍ ഉറച്ച് കേന്ദ്രം, സമവായത്തിന് ജയശങ്കര്‍നബി നിന്ദ: ഇന്ത്യ മാപ്പുപറയില്ലെന്നതില്‍ ഉറച്ച് കേന്ദ്രം, സമവായത്തിന് ജയശങ്കര്‍

നേരത്തെ ദില്ലിയിലെ ഗാസിപൂരിലുള്ള പൂ മാര്‍ക്കറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ച സംഭവത്തില്‍ ആരോപണം നേരിടുന്നവരാണ്. ബിജെപിക്കും നൂപുര്‍ ശര്‍മയ്ക്കും ഇരട്ടത്താപ്പാണെന്നും, ഇവര്‍ മുസ്ലീം വിരുദ്ധത പ്രോത്സാഹിപ്പിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. നുപൂര്‍ ശര്‍മ ആദ്യം പ്രവാചകനെ അപമാനിച്ചു. പിന്നീട് മാപ്പുപറഞ്ഞു. ബിജെപി ചാണക്യ നീതി ഉപയോഗിച്ച് ആളുകളെ തന്ത്രത്തില്‍പ്പെടുത്തുകയാണ്. ഇരട്ടത്താപ്പാണ് അവര്‍ കാണിക്കുന്നത്. ബിജെപി നേതാക്കള്‍ തുടര്‍ച്ചയായി മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്. ആര്‍എസ്എസ്, രാമസേന, ബജ്രംഗ്ദള്‍, ശിവസേന എന്നിവര്‍ തുടര്‍ച്ചയായി ഇസ്ലാമിനെതിരെയും മുസ്ലീങ്ങള്‍ക്കെതിരെയും വിദ്വേഷ പ്രസംഗങ്ങള്‍ നടത്താറുണ്ടെന്നും ഗസ്വാതുല്‍ ഹിന്ദ് ആരോപിക്കുന്നു.

അതേസമയം നൂപുര്‍ ശര്‍മയ്ക്ക് ദില്ലി പോലീസ് സുരക്ഷ ഏര്‍പ്പാടാക്കിയിരിക്കുകയാണ്. വധഭീഷണിയുണ്ടെന്ന നൂപുറിന്റെ പരാതിയെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. തന്റെ കുടുംബത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്നും, തന്റെ വിലാസം പരസ്യമാക്കരുതെന്നും നൂപുര്‍ ശര്‍മ ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൂപുറിനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി പുറത്തുവിട്ട കത്തില്‍ അവരുടെ മേല്‍വിലാസമുണ്ടായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നൂപുര്‍ അഭ്യര്‍ത്ഥന നടത്തിയത്. അവര്‍ക്കെതിരെ ബിജെപി നടപടിയെടുത്തത് നിലപാട് തിരുത്താന്‍ തയ്യാറാവാതിരുന്നതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിനിടെ ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശമല്ലെന്ന് നൂപുര്‍ ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്. അവര്‍ സോഷ്യല്‍ മീഡിയയിലൂടെ ക്ഷമാപണവും നടത്തി. യുപിയിലെ കാണ്‍പൂരില്‍ ഈ പരാമര്‍ശത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായിരുന്നു. ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ബിജെപി ഇവരെ സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ കാര്യങ്ങളാണ് നൂപുര്‍ ശര്‍മ പറഞ്ഞതെന്ന് ബിജെപി അറിയിച്ചു. അതേസമയം ദില്ലി ബിജെപിയില്‍ ഇവരെ പുറത്താക്കിയതില്‍ ശക്തമായ പ്രതിഷേധമുണ്ട്. ഗള്‍ഫ് രാജ്യങ്ങളുടെ സമ്മര്‍ദത്തിന് കേന്ദ്രവും ബിജെപി നേതൃത്വവും വഴങ്ങിയെന്നാണ് നേതാക്കള്‍ പറഞ്ഞത്.

റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍റോബിന്‍ എന്റെ അച്ഛനെ പറഞ്ഞത് പുറത്തായിരുന്നെങ്കില്‍ അടി പൊട്ടിയേനെ; ജാസ്മിന്റെ വെളിപ്പെടുത്തല്‍

English summary
prophet insulting remarks: terror group threatens nupur sharma, delhi police tightens security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X