Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാചക നിന്ദ: ചാനല്‍ ചര്‍ച്ചകളില്‍ നേതാക്കള്‍ക്ക് ബിജെപിയുടെ നിയന്ത്രണ രേഖ; നിര്‍ദേശങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ബിജെപി നേതാവ് നുപൂര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദ പരാമര്‍ശം വിവാദമായതിന് പിന്നാലെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നേതാക്കള്‍ക്കും വക്താക്കള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ബിജെപി. മീഡിയ സെല്‍ നിയോഗിക്കുന്ന പാര്‍ട്ടി അംഗീകൃത വക്താക്കള്‍ക്കും പാനല്‍ അംഗങ്ങള്‍ക്കും മാത്രമെ ഇനി ചര്‍ച്ചകളില്‍ പങ്കെടുക്കുവാന്‍ അധികാരം ഉണ്ടാവുകയുള്ളൂ.

മറ്റ് മതങ്ങളെയോ, അവരുടെ ചിഹ്നങ്ങളെയോ, വ്യക്തികളെയോ വിമര്‍ശിക്കുന്നതിന് എതിരെ പാര്‍ട്ടി വക്താക്കള്‍ക്ക് ബിജെപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ അതിരുകടക്കാന്‍ പാടില്ലെന്നും നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭാഷ സംയമനം പാലിക്കണമെന്നും പ്രകോപിതരാകുകയോ ആവേശം കൊള്ളുകയോ ചെയ്യരുതെന്നും ഒരു പ്രകോപനത്തിനും പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമോ ആദര്‍ശങ്ങളോ ലംഘിക്കാനാവില്ലെന്നും നിര്‍ദേശം വ്യക്തമാക്കുന്നുണ്ട്.

nupur sharma

ഇതെന്തൊരു മാറ്റമാണ് സാം....സൂപ്പര്‍ സ്റ്റൈലിഷായി സാമന്ത

1


ചാനല്‍ ചര്‍ച്ചകളില്‍ തങ്ങള്‍ക്ക് സംസാരിക്കാന്‍ ലഭിച്ച വിഷയത്തെക്കുറിച്ച് ആദ്യം പരിശോധിക്കണമെന്നും പാര്‍ട്ടിയുടെ നയം എന്താണെന്ന് മനസിലാക്കിയതിന് ശേഷം മാത്രമോ വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ പാടുള്ളൂവെന്നും വക്താക്കള്‍ സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിര്‍ദേശിച്ചത്തില്‍ പാര്‍ട്ടി പറയുന്നു.

2


ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് ഒരു ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ആയിരുന്നു ബിജെപി ദേശീയ വക്താവ് നുപൂര്‍ ശര്‍മ്മയുടെ അപകീര്‍ത്തികരമായ പരാമര്‍ശം. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപൂര്‍ ശര്‍മ്മ പറഞ്ഞത്. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ്മ ആരോപിച്ചിരുന്നു.

3


എന്നാല്‍ ഇതിന് പിന്നാലെ സംഭവം വിവാദമാവുകയും നുപൂര്‍ ശര്‍മ്മ മാപ്പ് പറയുകയും ചെയ്തു. പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ നിരുപാധികമായി തന്റെ പരാമര്‍ശം പിന്‍വലിക്കുന്നുവെന്നും ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും നുപൂര്‍ ശര്‍മ്മ പറഞ്ഞു. വിവാദ പരാമര്‍ശത്തിന് പിന്നാലെ നുപുര്‍ ശര്‍മ്മയെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് നേതൃത്വം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

5


പ്രവാചക നിന്ദ പരാമര്‍ശത്തില്‍ നൂപൂര്‍ ശര്‍മ്മയ്ക്ക് മുംബൈ പോലീസ് നോട്ടീസ് നല്‍കിയിയിട്ടുണ്ട. ഈ മാസം 22ന് നുപൂറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27നാണ് ഇവര്‍ക്ക എതിരെ കേസെടുത്തത്. മുംബൈ റാസ അക്കാദമി ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ഷെയ്ഖ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നുപൂര്‍ ശര്‍മയ്ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രോഗസീവ് മുസ്ലീം വെല്‍ഫെയര്‍ കമ്മിറ്റി, അംബര്‍നാഥ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

6


നുപൂറിന്റെ പരമാര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഗര്‍ഫ് രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, യു എ ഇ, ഇറാന്‍, ജോര്‍ദാന്‍, അഫ്ഗാനിസ്ഥാന്‍, ബഹ്‌റൈന്‍, ഇന്തോനേഷ്യ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രവാചകനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അനുവദിച്ചതിന് സര്‍ക്കാരിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

7


ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയെ ശക്തമായി അപലപിക്കുന്നതായി യുഎഇ പ്രസ്താവന ഇറക്കിയിരുന്നു. ഖത്തര്‍, കുവൈറ്റ്, ഇറാന്‍ അടക്കമുളള രാഷ്ട്രങ്ങള്‍ ഇന്ത്യന്‍ അംബാസിഡര്‍മാരെ വിളിച്ച് വരുത്തിയാണ് പ്രതിഷേധം അറിയിച്ചത്.

Recommended Video

cmsvideo
    മെമ്മറി കാര്‍ഡില്‍ മാറ്റം, ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക് | OneIndia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+