കാണ്‍പൂര്‍ സംഘര്‍ഷം; ഇടി മുഹമ്മദ് ബഷീറിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്, പുലര്‍ച്ചെ വിട്ടയച്ചു
ലക്നൗ: മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീറിനെ കസ്റ്റഡിയിലെടുത്ത് യു പി പൊലീസ്. കാണ്‍പൂര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കാണാന്‍ പോയപ്പോഴാണ് ഇ ടി മുഹമ്മദ് ബഷീറിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.
പൊലീസുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് റോഡിലിരുന്ന് പ്രതിഷേധിച്ചെങ്കിലും യു പി പൊലീസ് വഴങ്ങിയില്ല എന്ന് ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് ദല്‍ഹിയിലേക്ക് തല്ക്കാലം മടങ്ങുകയാണ് എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു. സംഭവത്തില്‍ ലോക്സഭാ സ്പീക്കര്‍ക്ക് പരാതി കൊടുക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് യു പി പൊലീസിന്റെ വേട്ടയാടല്‍ നേരിട്ട മനുഷ്യരെയും മറ്റു ബന്ധപ്പെട്ടവരെയും നേരില്‍ കാണാനാണ് കാണ്‍പൂരിലെത്തിയത് എന്ന് ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എന്നാല്‍ അര്‍ധരാത്രി യു പി പൊലീസ് പല ന്യായങ്ങള്‍ പറഞ്ഞ് ഇവരെ തടയുകയായിരുന്നു. യു പി പോലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരും എന്നും അദ്ദേഹം പറഞ്ഞു.
അത് ശരി.. ഈ ചിത്രത്തിന് ഇത്രേം അര്‍ത്ഥമുണ്ടായിരുന്നല്ലേ...; അഞ്ജു കുര്യന്റെ ചിത്രങ്ങള്‍ കണ്ടോ
ബി ജെ പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിന് പിന്നാലെ കാണ്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കാണാനാണ് ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും സംഘവും ഉത്തര്‍പ്രദേശിലെത്തിയത്. കസ്റ്റഡിയില്‍ എടുത്ത ശേഷം പുലര്‍ച്ചെ ആറ് മണിയോടെ ഡല്‍ഹിയില്‍ എത്തിച്ചാണ് യു പി പോലീസ് തങ്ങളെ വിട്ടയച്ചത് എന്നും ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവാചക നിന്ദക്കെതിരേ പ്രതിഷേധിച്ചതിന് കാണ്‍പൂരില്‍ പൊലിസ് വേട്ടയാടിയവരെ നേരില്‍ കാണുന്നതിനായി അധികൃതരെ മുന്‍കൂട്ടി അറിയിച്ചാണ് ഇ ടി മുഹമ്മദ് ബഷീര്‍ എത്തിയിരുന്നത്. എം പി എന്ന നിലയില്‍ തന്റെ ഔദ്യേഗിക കൃത്യ നിര്‍വഹണത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം എന്ന് ജയില്‍ അധികൃതര്‍ അടക്കമുള്ളവരെ അറിയിച്ചിരുന്നു എന്നും ഇ ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സ്ഥിതിഗതികള്‍ മോശമാണെന്നും, സഹകരിക്കണമെന്നും ആവശ്യപ്പെട്ട് എം പിയെ പൊലീസ് വാഹനത്തില്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് യു പി പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. 35 കിലോ മീറ്റര്‍ അകലെയുള്ള ഹെഡ് ക്വാട്ടേഴ്സിലേക്ക് മാറ്റാന്‍ ആയിരുന്നു പൊലീസ് ശ്രമിച്ചത് എന്നും എന്നാല്‍ ഇതിനിടെ പോലീസ് വാഹനത്തില്‍ നിന്നും ഇറങ്ങിയ എം പി റോഡിലിരുന്ന് പ്രതിഷേധിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications