Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുസ്ലിങ്ങള്‍ക്കെതിരെ സംസാരിച്ചു, നിങ്ങള്‍ കൊല്ലപ്പെടും'; പ്രജ്ഞയ്ക്ക് ദാവൂദ് സംഘത്തിന്റെ ഭീഷണി?

ഭോപ്പാല്‍: ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിന് വധഭീഷണിയുള്ളതായി പരാതി. ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്‌കറിന്റെ ആളാണ് വിളിച്ചതെന്ന് ടിടി നഗര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഠാക്കൂര്‍ പറയുന്നു. ഇവരുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രജ്ഞ സിംഗ് മുസ്ലിങ്ങള്‍ക്കെതിരെ വിഷം പരുത്തുകയാണെന്നും അതുകൊണ്ട് കൊല്ലുമെന്നുമാണ് ഭീഷണി എന്നാണ് പറയുന്നത്. ഫോണ്‍ വിളിച്ച ആളുമായി പ്രജ്ഞ സിംഗ് ഠാക്കൂര്‍ സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

pragya

താന്‍ ഇഖ്ബാല്‍ കസ്‌കറിന്റെ ആളാണെന്നും മുസ്ലിങ്ങള്‍ക്കെതിരെ അഭിപ്രായപ്രകടനം നടത്തിയതിന് പ്രഞ്ജയെ ഉടന്‍ കൊല്ലുമെന്നും പറയുന്ന കോളറുമായി ഒരു കസേരയില്‍ ഇരുന്ന് പ്രഞ്ജ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഇഖ്ബാല്‍ കസ്‌കര്‍ ആരാണെന്ന് പ്രഞ്ജവ ചോദിച്ചപ്പോള്‍, അത് നിങ്ങള്‍ കൊല്ലപ്പെടുമ്പോള്‍ അയാളെക്കുറിച്ച് ഉടന്‍ അറിയുമെന്ന് വിളിച്ചയാള്‍ പറഞ്ഞു.

മുടി പിന്നിക്കെട്ടി ചന്ദനക്കുറിയും കുങ്കുമ പൊട്ടും ..ആരു നീ സുന്ദരീ...പുതിയ ചിത്രവുമായി സ്‌നേഹ

മുസ്ലീങ്ങള്‍ക്കെതിരായി താന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ വിളിച്ചയാളോട് പ്രഞ്ജ ആവശ്യപ്പെട്ടപ്പോള്‍, 'നിങ്ങള്‍ മുസ്ലീങ്ങള്‍ക്കെതിരെ വിഷം പടര്‍ത്തുകയും സമൂഹത്തെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നു' എന്ന് വിളിച്ചയാള്‍ പറഞ്ഞു. 'മുസ്ലീങ്ങള്‍ എന്താണ് ചെയ്യുന്നത്? അവര്‍ അമൃത് തളിക്കുന്നുണ്ടോ?' എന്നപ്രഞ്ജ ഠാക്കൂര്‍ പറയുന്നത് കേള്‍ക്കാം. നിങ്ങള്‍ കൊല്ലപ്പെടുമെന്ന് അറിയിക്കാന്‍ മാത്രമാണ് വിളിക്കുന്നതെന്ന് ഫോണ്‍ ചെയ്ത ആള്‍. പേടിയില്ലെങ്കില്‍ ആരാണെന്ന് വെളിപ്പെടുത്തുകയാണ് വേണ്ടതെന്ന് പ്രഞ്ജ പറയുന്നുണ്ട്. വെള്ളിയാഴ്ച രാത്രി വൈകിയാണ പ്രജ്ഞയ്ക്ക് വധ ഭീഷണി വന്നത്.

ബിജെപി വക്താവ് നുപൂര്‍ ശര്‍മ പ്രവാചക നിന്ദ പരാമര്‍ശം നടത്തിയതിന് പിന്നാലെ പിന്തുണയുമായി പ്രഞ്ജ സിംഗ് രംഗത്തു വന്നിരുന്നു.

ഒരു ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു നുപൂര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപൂര്‍ ചര്‍ച്ചയില്‍ ആരോപിച്ചത്. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ ആരോപിച്ചിരുന്നു.

ഒരു ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് നുപൂര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്ന് ആയിരുന്ന നുപൂര്‍ ചര്‍ച്ചയില്‍ ആരോപിച്ചത്. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ നുപൂറിന്റെ പ്രസ്താവന വലിയ വിവാദമയി.

ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പറഞ്ഞാണ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്പന്‍ഡ് ചെയ്തത്. ബിജെപി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും ഒരു മതത്തേയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നുപൂര്‍ തന്റെ വിവാദ പരാമര്‍ശം പിന്‍വലക്കുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
    Who On Monkey Pox l Concern |കുരങ്ങ്പനിയിൽ നടുങ്ങി ലോകം. ആരോ ഗ്യ അടിയന്തരാവസ്ഥ? | *Health

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+