Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാചക നിന്ദ: 'എന്റെ അഡ്രസ് വെളിപ്പെടുത്തരുത്'; നുപൂറിന്റെ അഭ്യര്‍ത്ഥനയ്ക്ക് പിന്നിലെ കാരണം ഇതാണ്

ന്യൂഡല്‍ഹി: പ്രവാചക നിന്ദ നടത്തിയ പേരില്‍ നിയമ നടപടിയുള്‍പ്പെടെ നേരിടുന്ന ബിജെപി നേതാവ് നുപൂര്‍ ശര്‍മ തന്റെ അഡ്രസ് വെളിപ്പെരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത്. തന്റെ അഡ്രസ്സ് വെളിപ്പെടുത്തരുതെന്നും കുടുംബത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്നും പറഞ്ഞാണ് നുപുര്‍ രംഗത്തെത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടയുള്ള ആളുകളോടാണ് നുപൂറിന്റെ അഭ്യര്‍ത്ഥന. എന്റെ അഡ്രസ്സ് വെളിപ്പെടുത്തരുതെന്ന് എല്ലാ മീഡിയാ ഹൗസുകളോടും മറ്റുള്ളവരോടും ഞാന്‍ ആഭ്യര്‍ത്ഥിക്കുന്നു. എനിക്കും കുടുംബത്തിനും ഭീഷണിയുണ്ട്, അവര്‍ ട്വീറ്ററില്‍ കുറിച്ചു.

ഒരു ദേശീയ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു നുപൂര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. ഇസ്ലാം മതഗ്രന്ഥങ്ങളില്‍ ആളുകള്‍ക്ക് കളിയാക്കാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നായിരുന്നു നുപൂര്‍ ചര്‍ച്ചയില്‍ ആരോപിച്ചത്. മുസ്ലിങ്ങള്‍ ഹിന്ദു വിശ്വാസങ്ങളെ പരിഹസിക്കുന്നുവെന്നും നുപുര്‍ ശര്‍മ ആരോപിച്ചിരുന്നു.

രാപ്പാ ഇത്! കണ്ണുതള്ളി ആരാധകര്‍..'പെര്‍ഫെക്ട് സണ്‍ഡേ ഔട്ട് ഫിറ്റില്‍' അനുമോള്‍

1

ഇതിന് പിന്നാലെ നുപൂറിന്റെ പ്രസ്താവന വലിയ വിവാദമാവുകയും ഇവരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നിടം വരെ കാര്യ ചെന്നെത്തുകയും ചെയ്തു. പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് പറഞ്ഞാണ് പാര്‍ട്ടി ചുമതലകളില്‍ നിന്ന് സസ്പന്‍ഡ് ചെയ്തത്. ബിജെപി എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നുവെന്നും ഒരു മതത്തേയോ മതവ്യക്തിത്വങ്ങളെയോ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും ബിജെപി പറഞ്ഞിരുന്നു. വിവാദം ശക്തമായതോടെ നുപൂര്‍ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചിരുന്നു.

2


ഗ്യാന്‍വാപിയില്‍ നിന്ന് കണ്ടെത്തിയ ശിവലിംഗത്തെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടിരുന്നും ഇതിന്റെ അമര്‍ഷമാണ് താന്‍ നടത്തിയ പ്രസ്താവനയില്‍ പ്രകടമായതെന്നും നുപൂര്‍ പറഞ്ഞിരുന്നു. തന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നുപൂര്‍ പറഞ്ഞിരുന്നു.

3


'' എന്റെ വാക്കുകള്‍ ആരുടെയെങ്കിലും മതവികാരം വ്രണപ്പെടുത്തുകയോ ബുദ്ധിമുട്ട് ഉണ്ടാക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ഞാന്‍ എന്റെ പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് എന്റെ ഉദ്ദേശ്യമായിരുന്നില്ല. നമ്മുടെ മഹാദേവനെ തുടര്‍ച്ചയായി അപമാനിക്കുകയും അനാദരിക്കുകയും ചെയ്യുന്ന ടിവി ചര്‍ച്ചകളില്‍ ഞാന്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി പങ്കെടുക്കുന്നു.

4

ഗ്യാന്‍വ്യാപിയിലേത് ശിവലിംഗമല്ല, ജലധാരയ്ക്കുള്ള സ്തൂപമാണ് എന്നായിരുന്നു പരിഹാസം. ഡല്‍ഹിയിലെ റോഡരികിലെ ബോര്‍ഡുകളുമായും തൂണുകളുമായും ശിവലിംഗത്തെ താരതമ്യപ്പെടുത്തി പരിഹസിച്ചു. നമ്മുടെ മഹാദേവനോടുള്ള ഈ തുടര്‍ച്ചയായ അധിക്ഷേപവും അനാദരവും എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അതിനുള്ള മറുപടിയായിട്ടാണ് ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞത്'- നുപൂര്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.

5


എന്നാല്‍, നുപൂറിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഖത്തറുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു.വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ ഖത്തറും കുവൈത്തും കഴിഞ്ഞ ദിവസം ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയിരുന്നു.ഖത്തറും കുവൈറ്റും പ്രതിഷേധമറിയിച്ചതിന് പിന്നാലെ പാകിസ്ഥാനും ഇറാനും ഇന്ത്യയ്ക്കെതിരെ രംഗത്തെത്തി. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയം ടെഹ്‌റാനിലെ ഇന്ത്യന്‍ അംബാസഡറെ വിളിച്ചുവരുത്തിയിരുന്നു.

6


കൂടിക്കാഴ്ചയില്‍, ഇന്ത്യന്‍ പ്രതിനിധി പ്രവാചക നിന്ദയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പ്രവാചകനെതിരെയുള്ള ഏതെങ്കിലും അവഹേളനം അംഗീകരിക്കാന്‍ ആവില്ലെന്നും എല്ലാ മതങ്ങളോടും അങ്ങേയറ്റം ആദരവ് കാണിക്കുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടിനെ ഇത് പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരാമര്‍ശം നടത്തിയവര്‍ക്ക് സര്‍ക്കാരില്‍ സ്ഥാനമില്ലെന്നും നുപൂറിനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അംബാസഡര്‍ അറിയിച്ചു.

Recommended Video

cmsvideo
    സുരേഷ് ഗോപിയെ ചാണക സംഘി എന്ന് വിളിക്കരുത്: ഭീമന്‍ രഘു | #Politics | OneIndia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+