കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍ ശര്‍മ; മാപ്പ് പറയണമെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മുന്‍ ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ മാപ്പ് പറയണമെന്ന് സുപ്രീംകോടതി. രാജ്യത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി നൂപുര്‍ ശര്‍മയാണ് എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

പരാമര്‍ശം പിന്‍വലിക്കാന്‍ നൂപുര്‍ ശര്‍മ വൈകിയെന്നും സുപ്രീംകോടതി പറഞ്ഞു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എല്ലാം ഡല്‍ഹിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

nupur

നിരന്തരമായ ഭീഷണികള്‍ കാരണം തന്റെ ജീവന്‍ അപകടത്തിലായതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റണം എന്ന് നൂപൂര്‍ ശര്‍മ്മ അപേക്ഷയില്‍ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ കൊല്ലുമെന്ന് നിരന്തരം ഭീഷണികള്‍ വരുന്നുണ്ട് എന്ന് നൂപൂര്‍ ശര്‍മ്മ പറഞ്ഞു. മുംബൈയും പൂനെയും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ അവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുടിയന്‍ ചേട്ടന്റെ പൂജയല്ലേ ഇത്; അശ്വതിയുടെ കിടിലന്‍ ചിത്രങ്ങള്‍

നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. നൂപുര്‍ ശര്‍മ്മ ടിവിയിലൂടെ രാജ്യത്തോട് മാപ്പ് പറയണമായിരുന്നു, നിങ്ങള്‍ ഒരു പാര്‍ട്ടിയുടെ വക്താവാണെങ്കില്‍, ഇത് പോലെയുള്ള കാര്യങ്ങള്‍ പറയാനുള്ള ലൈസന്‍സ് അല്ല, സുപ്രീംകോടതി പറഞ്ഞു.

പ്രവാചകനെതിരായ നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശങ്ങള്‍ ഒന്നുകില്‍ വിലകുറഞ്ഞ പ്രചാരണത്തിനോ രാഷ്ട്രീയ അജണ്ടക്കോ അല്ലെങ്കില്‍ ചില നീചമായ പ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടിയാണെന്നും സുപ്രീം കോടതി പറഞ്ഞു. അതേസമയം മറ്റൊരു സംവാദകനില്‍ നിന്ന് പ്രകോപനമുണ്ടായതാണ് നൂപുര്‍ ശര്‍മ്മയുടെ പ്രതികരണത്തിന്റെ മൂലകാരണമെന്ന് നൂപുര്‍ ശര്‍മ്മയുടെ അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് പറഞ്ഞു.

ഉദ്ധവിന്റെ വീഴ്ചയ്ക്ക് പിന്നില്‍ ഈ സ്വഭാവം; തുറന്ന് പറഞ്ഞ് ശരദ് പവാര്‍ഉദ്ധവിന്റെ വീഴ്ചയ്ക്ക് പിന്നില്‍ ഈ സ്വഭാവം; തുറന്ന് പറഞ്ഞ് ശരദ് പവാര്‍

അര്‍ണബ് ഗോസ്വാമി കേസില്‍ എഫ് ഐ ആറുകളില്‍ ഇളവ് അനുവദിച്ച് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകളെയും നൂപുര്‍ ശര്‍മ്മയുടെ അഭിഭാഷകന്‍ പരാമര്‍ശിച്ചു.ഗ്യാന്‍വാപി മസ്ജിദ് വിഷയത്തെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചക്കിടെയാണ് നൂപുര്‍ ശര്‍മ പ്രവചാകനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.

ഇത് രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഗള്‍ഫ്- അറബ് രാജ്യങ്ങള്‍ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നൂപുര്‍ ശര്‍മയുടെ പരാമര്‍ശം പിന്തുണച്ചു എന്നതിന്റെ പേരില്‍ രാജസ്ഥാനില്‍ ഒരു തയ്യല്‍ക്കാരന്‍ കൊല്ലപ്പെട്ടിരുന്നു.

Recommended Video

cmsvideo
ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket

English summary
Prophet row: Nupur Sharma should have apologised to the nation says supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X