ഇക്കിളിപ്പെടുത്തലും കൈക്കൂലിയില്‍പെടും; ലൈംഗീക താല്‍പ്പര്യത്തോടെ സേവനം ആവശ്യപ്പെടുന്നതും കൈക്കൂലി!
ദില്ലി: ലൈംഗീക താല്‍പ്പര്യത്തോടെ സേവനം ആവശ്യപ്പെടുന്നതും ഇനി കൈക്കൂലിയില്‍ പെടും. നിയമം കൊണ്ടുവരുന്നതിനുള്ള ശുപാര്‍ശയ്ക്ക് പാര്‍ലമെന്ററി സമിതി അംഗീകാരം നല്‍കി. ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് നിയമപരമായ പ്രതിഫലമല്ലാതെ മറ്റേതുതരം ആനുകൂല്യങ്ങളും കുറ്റകരമാക്കുന്നതിനുള്ള ബില്ലാണ് പരിഗണിക്കപ്പെടുന്നത്.
ഇത് സംബന്ധിച്ച നിയമകമ്മീഷന്റെ ശുപാര്‍ശ രാജ്യസഭ സെലക്ട് സമിതി റിപ്പോര്‍ട്ടില്‍ ശരിവച്ചിട്ടുണ്ട്. കുറ്റകരമായ മറ്റ് ആനുകൂല്യങ്ങളുടെ പട്ടികയില്‍ ലൈംഗീകമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതും ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശ സമിതി റിപ്പോര്‍ട്ടില്‍ ശരിവെച്ചു.

അതേസമയം അനര്‍ഹമായ ആനുകൂല്യങ്ങള്‍ എന്ന വ്യവസ്ഥ വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് സമിതി ആശങ്ക പ്രകടിപ്പിച്ചു. അതിനാല്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ വേണം. അഴിമതിക്കേസുകളില്‍ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ബുദ്ധിമുട്ടിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിയമം ആയുധമാക്കുമെന്നും സമിതി അഭിപ്രായപ്പെട്ടു.
കോര്‍പ്പറേറ്റുകളെയും കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകളെയും പുതിയ അഴിമതി വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എഴു വര്‍ഷം വരെ തടവും പിഴയുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications