കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖ് നിരോധന ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു; എതിർപ്പുമായി പ്രതിപക്ഷം, ചരിത്ര ദിനമെന്ന് മന്ത്രി!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുത്തലാഖ് നിരോധനം നിയമമാകുമോ??

ദില്ലി: വിവാദങ്ങള്‍ക്കിടെ മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചു. ചരിത്രദിനമെന്ന് മന്ത്രി രവിശങ്കർ പ്രസാദ് ബിൽ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. എന്നാൽ സഭയിൽ പ്രതിപക്ഷം എതിർത്തു. ബിൽ അവതരിപ്പിക്കുന്നതിനോടുള്ള എതിർപ്പ് ശബ്ദവോട്ടോടെ ലോക്സഭ തള്ളിയിരുന്നു.മുത്തലാഖ് വഴി വിവാഹമോചനം നടത്തുന്നതു മൂന്നുവര്‍ഷം വരെ തടവും പിഴയും ലഭിക്കുന്ന ജാമ്യമില്ലാക്കുറ്റവുമായി നിയമനിര്‍മാണം നടത്താനുള്ള കരട് ബില്ലിന് അടുത്തിടെയാണു മന്ത്രിസഭ അംഗീകാരം നല്‍കിയത്. മൂന്ന് തലാഖ് ഒരുമിച്ചു ചൊല്ലുന്നത് ക്രമിനല്‍ക്കുറ്റമാക്കിയുള്ള ബില്ലാണ് വ്യാഴാഴ്ച പാര്‍ലമെന്റില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അവതരിപ്പിക്കുക.

മുസ്ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, എസ്പി, ബിഎസ്പി, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികൾ എതിര്‍പ്പുമായി രംഗത്തുണ്ട്. പ്രായപൂര്‍ത്തിയാകാത്ത മക്കളെ തനിക്കൊപ്പം വിടണമെന്നു കോടതിയോട് ഭാര്യക്ക് ആവശ്യപ്പെടാമെന്നും ബില്ലില്‍ വ്യസ്ഥ ചെയ്യുന്നു. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലിയുള്ള ഇസ്ലാമിക വിവാഹമോചന രീതി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 22നു വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമം കൊണ്ടുവരുന്നത്.

വേണ്ടത്ര ചർച്ച നടന്നില്ല

വേണ്ടത്ര ചർച്ച നടന്നില്ല

മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനത്തിനുള്ള 1986 ലെ സംരക്ഷണ അവകാശനിയമം ഭേദഗതി ചെയ്താണ് നിയമം കൊണ്ടുവരുന്നത്. മുത്തലാഖ് ചൊല്ലപ്പെടുന്ന ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരേ നിയമസഹായം തേടുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്യാമെന്നും കരട് ബില്ലില്‍ വ്യവസ്ഥയുണ്ട്. അതേസമയം, വിഷയത്തില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യാതെയാണ് ബിജെപി കരട് തയാറാക്കിയിരിക്കുന്നതെന്ന ആരോപണമാണ് പ്രതപക്ഷം ഉന്നയിച്ചിരിക്കുന്നത്.

മുസ്ലീം നേതാക്കളുമായി ആലോചിച്ചില്ല

മുസ്ലീം നേതാക്കളുമായി ആലോചിച്ചില്ല

ബില്ലിനെതിരേ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. ബില്‍ തയാറാക്കിയത് മുസ്ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി. മുസ്ലിംകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിവാഹ മോചന സമ്പ്രദായമാണ് മുത്തലാഖ്. മൂന്ന് തവണ ഒരുമിച്ച് മൊഴി ചൊല്ലിയെന്ന് പറയുന്ന രീതിയാണിത്. ഇതിനെതിരേ മുസ്ലിംകളില്‍ തന്നെ വലിയൊരു വിഭാഗം രംഗത്തുണ്ട്. പക്ഷേ, ഇസ്ലാമില്‍ നിലനില്‍ക്കുന്ന ഒരു സമ്പ്രദായത്തെ നിയമം മൂലം നിരോധിക്കാന്‍ ശ്രമിക്കുന്നതില്‍ ബിജെപി സര്‍ക്കാരിന് മറ്റു ചില താല്‍പ്പര്യങ്ങളുണ്ടെന്നാണ് പ്രബല മുസ്ലിം സംഘടനകളുടെ ആരോപണം.

അപ്രായോഗികം

അപ്രായോഗികം

മുത്തലാഖ് ബിൽ അപ്രായോഗികമാണെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഇടി മുഹമ്മദ് ബഷീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യാതൊരു കൂടിയാലോചനകളൂും നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്ര സർക്കാർ ബിൽ കൊണ്ടു വരുന്നതെന്നാണ് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജാദ് നൊമാനി ആരോപിക്കുന്നത്. ഓഗസ്റ്റ് 22നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്നത് താൽക്കാലികമായി റദ്ദാക്കിയിരുന്നു. ആറ് മാസത്തിനകം മുത്തലാഖ് നിരോധിക്കുന്നതിന് നിയമ നിർമ്മാണം നടത്തണമെന്നും നിദേശി‌‌ച്ചിരുന്നു. വാക്കാലോ രേഖാമൂലമോ ഇമെയില്‍, എസ്എംഎസ്‌, വാട്ട്‌സാപ് തുടങ്ങിയ സന്ദേശ സംവിധാനങ്ങളിലൂടെയോ ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്നത് നിയമവിരുദ്ധമാണെന്നാണ് ബില്‍ വ്യക്തമാക്കുന്നത്.

1937 നു ശേഷം യാതൊരു പരിഷ്‌കരണവുമില്ല

1937 നു ശേഷം യാതൊരു പരിഷ്‌കരണവുമില്ല


1937 ൽ ശരിയത്ത് നിയമങ്ങളെ അടിസ്ഥാമാക്കി രൂപപ്പെടുത്തിയതാണ് ഇന്ന് നിലവിലുള്ള മുസ്ലീം വ്യക്തിനിയമങ്ങൾ. ഇതിലെ വിവാഹബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ‌ 1937 നു ശേഷം യാതൊരു പരിഷ്‌കരണവുമില്ലാതെ നിൽക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ്. തലാഖ് ചൊല്ലി വിവാഹ മോചിതയാകുന്ന സ്ത്രീകൾക്ക് ചിലവിനു കൊടുക്കാൻ ശരിയത്ത് നിയമം പറയുന്നില്ല. അവർക്ക് വസ്തുക്കളിൽ അവകാശവുമില്ല. ഈ നിയമത്തെ സുപ്രീം കോടതി 1985 ൽ ഖണ്ഡിക്കുകയും ഭാര്യയ്ക്കും മക്കൾക്കും വയസ്സായ മാതാപിതാക്കൾക്കും ചിലവിനുകൊടുക്കേണ്ടത് ഭർത്താവിന്റെയോ മക്കളുടേയോ കടമയാണെന്ന് ചൂണ്ടിക്കാണിക്കുയും ചെയ്തിരുന്നു.

English summary
The first step to make instant "Triple Talaq" - the Islamic practice that allows men to divorce their wives immediately by stating "talaq" (divorce) thrice -- a criminal offence will be taken in parliament today. A bill will be introduced in Lok Sabha that proposes a three-year jail term and a possible fine for any Muslim man who indulges in the practice. The law will also apply to instant "Triple Talaq" in any form -- as in writing or by electronic means, such as e-mail, text message and WhatsApp. The government's move comes after the Supreme Court, in a landmark ruling in August, said "Triple Talaq" also called "Talaq-e-Biddat" -- was unconstitutional and violated the fundamental rights of women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X