കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്പി-ബിഎസ്പി സഖ്യം; താക്കീതുമായി കോണ്‍ഗ്രസ്, ഈ നീക്കം അപകടം!! കോണ്‍ഗ്രസിന് രണ്ടുസീറ്റ്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിന്റെ താക്കീത്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും ലക്ഷ്യം ഒന്നുതന്നെയാണ്. ഈ വേളയില്‍ പ്രധാന പാര്‍ട്ടികളെ ഉള്‍പ്പെടുത്താതെ സഖ്യം രൂപീകരിച്ചാല്‍ പിന്നീട് ഖേദിക്കേണ്ടി വരുമെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു.

കോണ്‍ഗ്രസിനെ ഒഴിവാക്കി സഖ്യം രൂപീകരിക്കാനാണ് എസ്പിയുടെയും ബിഎസ്പിയുടെയും തീരുമാനം. അങ്ങനെ സംഭവിച്ചാല്‍ കോണ്‍ഗ്രസ് തനിച്ചു മല്‍സരിക്കും. 25 സീറ്റില്‍ വരെ കോണ്‍ഗ്രസ് മല്‍സരിച്ചേക്കുമെന്നാണ് വിവരം. മതേതര വോട്ടുകള്‍ ഭിന്നിക്കാനാണ് ഇതിടയാക്കുക. ഈ സാഹചര്യത്തില്‍ ബിജെപിക്ക് അനുകൂല തരംഗമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതാവ് സൂചിപ്പിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

കോണ്‍ഗ്രസ് ഇല്ലാത്ത സഖ്യമോ

കോണ്‍ഗ്രസ് ഇല്ലാത്ത സഖ്യമോ

അഖിലേഷ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയും മായാവതി നേതൃത്വം നല്‍കുന്ന ബഹുജന്‍ സമാജ് പാര്‍ട്ടിയും സഖ്യം ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് തീരുമാനം. ഉത്തര്‍ പ്രദേശില്‍ ഈ കക്ഷികള്‍ സഖ്യം ചേരുന്നത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ഇതിലേക്ക് കോണ്‍ഗ്രസ് കൂടി ചേര്‍ന്നാണ് ബിജെപി ശരിക്കും വിയര്‍ക്കേണ്ടി വരും. എന്നാല്‍ കോണ്‍ഗ്രസിനെ അകറ്റി നിര്‍ത്തുകയാണ് എസ്പിയും ബിഎസ്പിയും.

ഉത്തര്‍ പ്രദേശിന്റെ പ്രാധാന്യം

ഉത്തര്‍ പ്രദേശിന്റെ പ്രാധാന്യം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിന് നിര്‍ണായക സ്ഥാനമാണുള്ളത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണിത്. 80 ലോക്‌സഭാ മണ്ഡലങ്ങളാണ് യുപിയില്‍. ഇവിടെ ജയിക്കാന്‍ സാധിക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരുണ്ടാക്കുന്നതില്‍ മുഖ്യ പങ്ക് ലഭിക്കുമെന്നതാണ് ചരിത്രം.

2014ല്‍ സംഭവിച്ചത്

2014ല്‍ സംഭവിച്ചത്

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ലഭിച്ചത് ബിജെപിക്കായിരുന്നു. 71 മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചു. സഖ്യകക്ഷിയായിരുന്ന അപ്‌ന ദള്‍ രണ്ടു സീറ്റില്‍ ജയിച്ചു. കോണ്‍ഗ്രസിന് രണ്ടു സീറ്റ് കിട്ടി. അതുകൊണ്ടുതന്നെ ബിജെപിക്ക് കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് യാതൊരു തടസവും നേരിട്ടില്ല.

ഒരുകാലത്ത് യുപിയില്‍

ഒരുകാലത്ത് യുപിയില്‍

ഒരുകാലത്ത് യുപിയില്‍ ജയിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. അന്ന് രാജ്യം ഭരിച്ചിരുന്നതും കോണ്‍ഗ്രസ് തന്നെ. യുപിയില്‍ കോണ്‍ഗ്രസിന് അടി തെറ്റിയപ്പോഴാണ് രാജ്യം ഭരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് അകറ്റി നിര്‍ത്തപ്പെട്ടത്. എന്നാല്‍ യുപിയില്‍ ബിജെപി ശക്തി തെളിയിക്കുന്ന കാഴ്ചയാണ് ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പില്‍ പിന്നീട് കണ്ടത്.

റായ്ബറേലിയും അമേത്തിയും

റായ്ബറേലിയും അമേത്തിയും

ഏപ്രിലില്‍ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സഖ്യത്തിലെടുക്കേണ്ടെന്ന് എസ്പിയും ബിഎസ്പിയും തീരുമാനച്ചെന്നാണ് റിപ്പോര്‍ട്ടുള്‍. എസ്പിയും ബിഎസ്പിയും തുല്യമായ സീറ്റുകള്‍ പങ്കിട്ടെടുത്ത് മല്‍സരിക്കും. കോണ്‍ഗ്രസിന് രണ്ടു സീറ്റ് മാത്രം നല്‍കാനാണ് തീരുമാനം. റായ്ബറേലിയും അമേത്തിയും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും മണ്ഡലങ്ങളാണിത്.

വലിയ അപകടം

വലിയ അപകടം

എന്നാല്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെ സഖ്യം രൂപീകരിക്കുന്നത് വലിയ അപകടകരമായ തെറ്റാകുമെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസിനെ വില കുറച്ച് കാണേണ്ടതില്ല. കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശിലുണ്ടായിരുന്ന ശക്തി എല്ലാവര്‍ക്കും അറിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ആരും വില കുറച്ച് കാണേണ്ട

ആരും വില കുറച്ച് കാണേണ്ട

ചില വേളകളില്‍ കോണ്‍ഗ്രസിന് യുപിയില്‍ അടിതെറ്റിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസെ അവഗണിച്ചുകൊണ്ട് ഒരു സഖ്യമുണ്ടാക്കുന്നത് അപകടകരമായ തെറ്റായി മാറുമെന്നും മനു അഭിഷേക് സിങ്‌വി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞദിവസം സമാനമായ മുന്നറിയിപ്പ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നല്‍കിയിരുന്നു. കോണ്‍ഗ്രസിനെ ആരും വില കുറച്ച് കാണേണ്ടതില്ലെന്നാണ് രാഹുല്‍ ഓര്‍മിപ്പിച്ചത്.

എല്ലാവരുടെയും ലക്ഷ്യം

എല്ലാവരുടെയും ലക്ഷ്യം

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തലാണ്. ബിജെപിയുടെ ദുര്‍ഭരണം അവസാനിപ്പിക്കണം. ഈ ഘട്ടത്തില്‍ ഭിന്നതയുടെ സ്വരമുണ്ടാകരുത്. എല്ലാവരും ഒരുമിച്ച് നിന്ന് ബിജെപിയെ പരാജയപ്പെടുത്തുകയാണ് വേണ്ടത്. ജനങ്ങള്‍ക്ക് എല്ലാം ബോധ്യമാകുന്നുണ്ടെന്നും മനു അഭിഷേക് സിങ് വി പറഞ്ഞു.

സംയുക്ത വാര്‍ത്താസമ്മേളനം

സംയുക്ത വാര്‍ത്താസമ്മേളനം

സഖ്യം പ്രഖ്യാപിക്കുന്നതിന് അഖിലേഷും മായാവതിയും സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുകയാണ് ലഖ്‌നോവില്‍. സഖ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമായിരിക്കും ഇത്. ബിജെപിക്ക് ഭയമുണ്ടാക്കുക മാത്രമല്ല തങ്ങളുടെ സഖ്യരൂപീകരണത്തിന്റെ ഉദ്ദേശം. കോണ്‍ഗ്രസിന് കൂടി ഭീഷണി സൃഷ്ടിക്കുകയാണെന്നു അഖിലേഷ് യാദവ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു.

 മൂന്ന് പാര്‍ട്ടികള്‍

മൂന്ന് പാര്‍ട്ടികള്‍

അമേത്തിയിലും റായ്ബറേലിയിലും എസ്പിയും ബിഎസ്പിയും മല്‍സരിക്കില്ല. ഈ രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുകൊടുക്കാനാണ് സഖ്യത്തിന്റെ തീരുമാനം. ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സ്ഖ്യമായിരിക്കും ബിജെപിക്ക് വെല്ലുവിളി സൃഷ്ടിച്ച് യുപിയില്‍ രംഗത്തുണ്ടാകുക എന്നാണ് വിവരം.

 കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി

കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി

അതേസമയം, സഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് പ്ലാന്‍ ബി തയ്യാറാക്കും. 25 സീറ്റില്‍ യുപിയില്‍ മല്‍സരിച്ചേക്കും. ഇതില്‍ 23 സീറ്റില്‍ കോണ്‍ഗ്രസിന് വിജയപ്രതീക്ഷയുണ്ട്. ഇങ്ങനെ ത്രികക്ഷി മല്‍സരം യുപിയില്‍ വന്നാല്‍ ഒരുപക്ഷേ നേട്ടം ബിജെപിക്കായിരിക്കും. 2014നേക്കാള്‍ കൂടുതല്‍ സീറ്റ് നേടി ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്നാണ് വെള്ളിയാഴ്ച അമിത് ഷാ പാര്‍ട്ടി യോഗത്തില്‍ പ്രഖ്യാപിച്ചത്.

ആലപ്പാട് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്; അശാസ്ത്രീയ ഖനനം പാടില്ലെന്ന് മന്ത്രി, പ്രതികരണം...ആലപ്പാട് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്; അശാസ്ത്രീയ ഖനനം പാടില്ലെന്ന് മന്ത്രി, പ്രതികരണം...

English summary
Proposed SP-BSP alliance: Very dangerous mistake to ignore us in Uttar Pradesh, says Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X