കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പ്രായപരിധി സഹായിക്കില്ല

  • By Neethu
Google Oneindia Malayalam News

ദില്ലി: മാസങ്ങളായി തലസ്ഥാന നഗരിയില്‍ അരങ്ങേറി കൊണ്ടിരിക്കുന്ന ക്രൂരമായ പീഡനപരമ്പരകളില്‍ നിന്നും ദില്ലിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പുതുയ നിയമം.

15 വയസ്സിനു മുകളിലുള്ള ആണ്‍കുട്ടികളെ ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതി ചേര്‍ക്കപ്പെടുന്നതിനും ഇവരെ കൗമാരക്കാരായി കണക്കാക്കി ശിക്ഷ വിധിക്കുന്നതിനുമാണ് തീരുമാനം.

കഴിഞ്ഞ ദിവസം ദില്ലിയില്‍ 3 ഉം 5 ഉം വയസ്സുള്ള കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച പ്രതികള്‍ 17 വയസ്സുള്ള ആണ്‍കുട്ടികളായിരുന്നു. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന ആണ്‍കുട്ടികള്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നത് പുതിയ നിയമത്തിലൂടെ തടയാന്‍ സാധിക്കും.

kejriwal

തിങ്കളാഴ്ച നടന്ന മന്തിസഭാ യോഗത്തിലാണ് ബില്‍ പാസാക്കിയത്. മെയ് മാസത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം 16 വയസ്സിനു മുകളിലുള്ള ആണ്‍കുട്ടികളെ കൗമാരക്കാരായി പരിഗണിക്കുന്ന ബില്‍ ലോക് സഭ പാസാക്കിയിരുന്നു.

പ്രായപരിധിയില്‍ ഒന്നു കൂടി കുറവു വരുത്തിയിരിക്കുകയാണ് കെജ്രിവാള്‍. കുട്ടികള്‍ക്കു നേരെയുള്ള ആക്രമണങ്ങല്‍ വര്‍ധിച്ചു വരുന്നത് ദില്ലി പോലീസിന്റെ അനാസ്ഥ കൊണ്ടാണെന്ന് കെജ്രിവാള്‍ ഇന്നലെ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് പുതിയ നിയമം പാസാക്കുന്നത്.

English summary
Prosecuting boys above the age of 15 years in case of heinous crimes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X