കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റാലിയന്‍ നാവികര്‍ക്ക് പത്മ നല്‍കാനാവില്ല;എജി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടണമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വധശിക്ഷയ്ക്ക് പകരം സുവ നിയമത്തിലെ മൂന്ന് -എ വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. മത്സ്യത്തൊഴിലാളികളെ കൊന്ന ഇറ്റാലിയന്‍ നാവികരെ അവാര്‍ഡ് നല്‍കി ആദരിയ്ക്കാനാകില്ലെന്നും എജി കോടിയില്‍ പറഞ്ഞു.

എന്നാല്‍ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തരുതെന്ന് ആവശ്യപ്പെട്ട് ഇറ്റലി നല്‍കിയ ഹര്‍ജിയില്‍ ചൊവ്വാഴ്ച (ഫെബ്രുവരി 18) ന് അന്തിമവാദം തുടങ്ങും. നാവികര്‍ വിചാരണ നേരിടണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്.

Italian Marines

മുന്‍പ് വധശിക്ഷ ഉറപ്പാക്കുന്ന വകുപ്പുകള്‍ പ്രകാരം നാവികരെ പ്രോസിക്യൂട്ട് ചെയ്യാനായിരുന്നു എന്‍ഐഎ അനുമതി നല്‍കിയത്. എന്നാല്‍ ഇറ്റലിയുടേയും യൂറോപ്യന്‍ യൂണിയന്റേയും സമ്മര്‍ദത്തെത്തുടര്‍ന്ന് നിലപാട് മാറ്റുകയായിരുന്നു.

സുവ നിയമത്തില്‍ വധശിക്ഷ ഉറപ്പാക്കുന്ന വകുപ്പിന് പകരമാണ് മൂന്ന് എ വകുപ്പ് പ്രകാരം വിചാരണ ചെയ്യുക. ഈ വകുപ്പ് പ്രകാരം പത്ത് വര്‍ഷം വരെ ശിക്ഷ ലഭിയ്ക്കാം. കടലിലെ ഭീകരവാദം ചെറുക്കുന്നതിനാണ് സുവ നിയമത്തിലെ മൂന്ന് എ വകുപ്പ് ചുമത്തുന്നത്.

English summary
The stand-off between Indian and Italian authorities over the Italian marines case continues. The Attorney General has informed the Supreme Court that the government has modified its order on prosecuting the Italian marines and that they will no longer face the death penalty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X