പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലൈംഗിക തൊഴിലാളിയുടെ കത്ത്!!!തന്റെ കൈയിലുള്ളത് എന്തുചെയ്യും

  • By: Afeef
Subscribe to Oneindia Malayalam

ദില്ലി: പൂനെയിലെ വേശ്യാലയത്തില്‍ നിന്നും മോചിപ്പിക്കപ്പെട്ട ലൈംഗിക തൊഴിലാളിയായ സ്ത്രീ പ്രധാനമന്ത്രിക്ക് എഴുതിയ കത്ത് ശ്രദ്ധേയമാകുന്നു. താന്‍ എഴുതിയ കത്ത് ട്വിറ്ററിലൂടെയാണ് ബംഗ്ലദേശി സ്വദേശിനി നരേന്ദ്രമോദിക്ക് അയച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ, വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും ഇതേ കത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബംഗ്ലദേശി സ്വദേശിനിയായ യുവതിയാണ് പ്രധാനമന്ത്രിക്ക് കത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയിലെത്തിയ താന്‍ നാട്ടിലേക്ക് തിരികെ പോകുന്നതിന് മുന്നോടിയായി, തന്റെ കൈയിലുള്ള 500,1000 രൂപയുടെ പഴയ കറന്‍സികള്‍ മാറ്റിതരണമെന്നാണ് യുവതിയുടെ അപേക്ഷ. വര്‍ഷങ്ങളായി തനിക് ടിപ്പായി ലഭിച്ച 10000 രൂപയാണ് പുതിയ നോട്ടുകളാക്കി തരണമെന്ന് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാഹ ബന്ധം ഉപേക്ഷിച്ചു...

വിവാഹ ബന്ധം ഉപേക്ഷിച്ചു...

ബംഗ്ലാദേശി സ്വദേശിനിയാണ് യുവതി. മൂന്നു വര്‍ഷം നീണ്ട പീഡനം നിറഞ്ഞ വിവാഹ ജീവിതത്തിന് ശേഷം ഭര്‍ത്താവുമായയുള്ള ബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് യുവതി ഇന്ത്യയിലേക്കെത്തുന്നത്.

എത്തിപ്പെട്ടത് വേശ്യാലയത്തില്‍...

എത്തിപ്പെട്ടത് വേശ്യാലയത്തില്‍...

വിവാഹ ബന്ധം ഉപേക്ഷിച്ച ശേഷം ബംഗ്ലദേശിലെ ഒരു തുണിമില്ലില്‍ ജോലി ചെയ്യുന്നതിനിടെ സഹപ്രവര്‍ത്തകനാണ് ഇന്ത്യയില്‍ കൂടുതല്‍ ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് പറയുന്നത്. തുടര്‍ന്ന് സഹപ്രവര്‍ത്തകനോടൊപ്പം ഇന്ത്യയിലേക്കെത്തിയ യുവതിയെ വേശ്യാലയത്തില്‍ 50000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.

നിരവധി സ്ഥലങ്ങള്‍....

നിരവധി സ്ഥലങ്ങള്‍....

നേപ്പാളി സ്വദേശിനിയായ വേശ്യാലയ നടത്തിപ്പുകാരിക്കാണ് യുവതിയെ സഹപ്രവര്‍ത്തകന്‍ വിറ്റത്. തുടര്‍ന്ന് ബെംംഗളൂരു, വാഷി, നാഗ്പൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ വേശ്യാവൃത്തിക്കെത്തിയ യുവതി പൂനെയില്‍ നിന്നാണ് കെണിയില്‍ നിന്നും രക്ഷപ്പെടുന്നത്.

ഉപഭോക്താക്കള്‍ വഞ്ചിച്ചു...

ഉപഭോക്താക്കള്‍ വഞ്ചിച്ചു...

ടിപ്പായി തനിക്ക് പല തവണകളിലായി ലഭിച്ച പതിനായിരത്തോളം രൂപ നിരോധിത കറന്‍സികളാണെന്ന് നാട്ടില്‍ പോകുന്ന സമയത്താണ് യുവതിക്ക് മനസിലായത്. തുടര്‍ന്നാണ് തന്റെ കൈയിലുള്ള പണം മാറ്റിത്തരണമെന്ന് അപേക്ഷിച്ച് യുവതി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചത്.

English summary
Sex Worker Tweets PM Narendra Modi, She Has Rs. 10,000 In Banned Notes: Report.
Please Wait while comments are loading...