കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യു വനിതാ പ്രതിഷേധക്കാര്‍ക്കെതിരെ വേശ്യ പരാമര്‍ശം വിവാദമായി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അഫ്‌സല്‍ ഗുരുവിനെ തൂക്കലേറ്റിയതിന്റെ ദിവസം ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി(ജെഎന്‍യു) ക്യാമ്പസില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത വനിതാ പ്രവര്‍ത്തര്‍ക്കെതിരെ വേശ്യാ പരാമര്‍ശം നടത്തിയത് വിവാദമായി. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ മുന്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി(ഒഎസ്ഡി) ജവഹര്‍ യാദവ് ആണ് പരാമര്‍ശനം ട്വിറ്ററിലൂടെ നടത്തിയത്.

രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കുന്ന വനിതാ പ്രവര്‍ത്തകരെക്കാളും ശരീരം വിറ്റു ജീവിക്കുന്ന തെരുവു വേശ്യകളാണെന്നായിരുന്നു ജവഹര്‍ യാദവിന്റെ ട്വീറ്റ്. ട്വീറ്റ് വിവാദമായതോടെ അദ്ദേഹം പിന്‍വലിക്കുകയും ചെയ്തു. താന്‍ മറ്റൊരു രീതിയിലാണ് ഉദ്ദേശിച്ചതെന്നായിരുന്നു ജവഹറിന്റെ വിശദീകരണം.

du-jnu

വനിതാ പ്രതിഷേധക്കാരേക്കാള്‍ ഭേദം തെരുവ് വേശ്യകളെന്ന് പറഞ്ഞിട്ടില്ല. വേശ്യാവൃത്തിയിലേക്ക് വരാന്‍ നിര്‍ബന്ധിതരാവുന്ന പെണ്‍കുട്ടികളാണ് ഭേദമെന്ന് വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. തന്റെ വാക്കുകള്‍ വളച്ചൊടിച്ച് വിവാദമാക്കുമെന്നുള്ളതിനാലാണ് ട്വീറ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരുവിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് വന്‍ വിവാദമാണ് ഉയര്‍ന്നുവന്നിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തുകയും വിദ്യാര്‍ഥി നേതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഇടതുപക്ഷ നേതാക്കാള്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary
Haryana CM's ex-OSD Jawahar Yadav says Even prostitutes better than female protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X