വേശ്യാലയത്തില്‍ പോലീസ് റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷന്മാരും അറസ്റ്റില്‍
ജോധ്പുര്‍: വേശ്യാലയ കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 6 സ്ത്രീകളും മൂന്നു പുരുഷന്മാരും പിടിയിലായി. രാജസ്ഥാനിലെ ജോധ്പൂരില്‍ ഖാസ് മന്ദി ഏരിയയില്‍ മാസങ്ങളായി വേശ്യാലയം നടത്തിവരികയായിരുന്നു സംഘമാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. പ്രദേശവാസികളുടെ നിരന്തരമായ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് റെയ്ഡ്.
അഡീഷണല്‍ ഡിസിപി കൈലാഷ് സന്ധുവിന്റെ നേതൃത്വത്തില്‍ അഞ്ചംഗ പോലീസ് സേനയാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. വാടകയ്‌ക്കെടുത്ത ഒരു വീട്ടില്‍ വേശ്യാലയം നടത്തുകയായിരുന്നു. ആവശ്യക്കാരെ ഇടനിലക്കാര്‍ വാഹനങ്ങളില്‍ ഇവിടെ എത്തിക്കുകയായിരുന്നു പതിവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അറസ്റ്റിലായ പുരുഷന്മാര്‍ ഇടപാടിനായി സ്ഥലത്തെത്തിയവരാണ്. കൂടുതല്‍പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. വേശ്യാലയത്തിന്റെ പ്രധാന ഇടനിലക്കാര്‍ ഇപ്പോഴും പിടിയിലായിട്ടില്ല. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ജയ്പൂരിനടുത്തുള്ളവരാണ് അറസ്റ്റിലായ ആറു സ്്തീകളും.
അറസ്റ്റിലായ രണ്ടുപേരെ ഫിബ്രുവരിയില്‍ വേശ്യാവൃത്തിക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇവര്‍ വീണ്ടും അതേ രംഗത്തേക്കിറങ്ങുകയായിരുന്നു. രണ്ടാഴ്ചമുമ്പ് കമ്യൂണിറ്റി ഗസ്റ്റ് ഹൗസില്‍ നിന്നും രണ്ട് ഡല്‍ഹി സ്വദേശികളായ സ്ത്രീകള്‍ പോലീസ് പിടിയിലായിരുന്നു. വേശ്യാവൃത്തി ആരോപിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications