പിടിച്ചെടുത്തത് നിരവധി കോണ്ടങ്ങളും മൊബൈല്‍ ഫോണുകളും; അകത്തായത് വന്‍ സെക്സ് റാക്കറ്റ്...
അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്നറിഞ്ഞ പോലീസ് കുറച്ചുദിവസമായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.
ഹൈദരാബാദ്: പോലീസ് കമ്മീഷണറുടെ പ്രത്യേക ടാസ്ക്ക് ഫോഴ്സിന്റെയും എസ്ആര്‍ നഗര്‍ പോലീസിന്റെയും നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പിടിയിലായത് വന്‍ സെക്സ് റാക്കറ്റ്. നഗരത്തിലെ അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവരികയായിരുന്ന സംഘത്തെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ട് പെണ്‍വാണിഭ സംഘങ്ങളാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു പോലീസിന്റെ രഹസ്യ റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിലുള്‍പ്പെട്ട യുവതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപ്പാര്‍ട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നുവെന്നറിഞ്ഞ പോലീസ് കുറച്ചുദിവസമായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു.

വെസ്റ്റ് ശ്രീനിവാസ നഗര്‍...
വെസ്റ്റ് ശ്രീനിവാസ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ് ഒരു പെണ്‍വാണിഭ സംഘത്തെ പിടികൂടിയത്. കര്‍ണ്ണാടക സ്വദേശികളായ വിനോദ്, പലേക്ഷ എന്നിവരെയാണ് ഇവിടെ നിന്നും അറസ്റ്റ് ചെയ്തത്. ഇവര്‍ രണ്ട് പേരുമാണ് പെണ്‍വാണിഭത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

മൊബൈല്‍ ഫോണുകളും കോണ്ടങ്ങളും...
വെസ്റ്റ് നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് അഹമ്മദാബാദ് സ്വദേശിനിയായ 23കാരിയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആറോളം മൊബൈല്‍ ഫോണുകളും പണവും നിരവധി കോണ്ടങ്ങളുമാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.

എസ്ആര്‍ നഗര്‍ പോലീസ്...
എസ്ആര്‍ നഗര്‍ പോലീസ് നടത്തിയ റെയ്ഡിലാണ് രണ്ടാമത്തെ സംഘം പിടിയിലായത്. കര്‍ണ്ണാടക സ്വദേശിയായ മാധവ റെഡ്ഡിയാണ് സംഘത്തിന്റെ തലവന്‍. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും നാല് മൊബൈല്‍ ഫോണുകളും നാലായിരും രൂപയും കോണ്ടങ്ങളും പിടിച്ചെടുത്തു. യുവതികളെും പോലീസ് കസ്റ്റഡിയിലെടുത്തു.

റെസ്ക്യൂ ഹോമിലേക്ക് അയച്ചു...
രണ്ട് സ്ഥലങ്ങളില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത യുവതികളെ പിന്നീട് റെസ്ക്യൂ ഹോമിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളും സംഘത്തിലുണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്.

മൂന്നു വര്‍ഷത്തിനിടെ...
അറസ്റ്റിലായ മാധവ റെഡ്ഡിയെ നേരത്തെയും സമാന കേസുകളില്‍ പിടികൂടിയിട്ടുണ്ട്. സരൂര്‍നഗര്‍, ചിക്കിടപ്പള്ളി സ്റ്റേഷന് പരിധികളില്‍ നിന്ന് മൂന്ന് വര്‍ഷത്തിനിടെ നിരവധി തവണ ഇയാളെ പിടികൂടിയിരുന്നു.
-
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍












Click it and Unblock the Notifications