കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ അശാന്തമാകുന്നു; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്, നിലപാട് വ്യക്തമാക്കണം

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരിന് പ്രത്യേക പദവിയും അംഗീകാരവും നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം പുകയുന്നു. കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് ്അബ്ദുല്ല മുന്നറിയിപ്പ് നല്‍കി.

a

വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമായ നിലപാട് സ്വീകരിക്കണം. ആര്‍ട്ടിക്കിള്‍ 35 ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.

കശ്മീരിനും കശ്മീരികള്‍ക്കും പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ 35 എ അനുച്ഛേദത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കശ്മീരില്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് സ്വത്തുക്കള്‍ വാങ്ങുന്നതിനുള്‍പ്പെടെയുള്ള തടസം ഭരണഘടനയുടെ ഈ അനുച്ഛേദമാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ചില സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

1954ലെ പ്രസിഡന്റിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനയില്‍ ചേര്‍ത്തത്. കശ്മീരുകാര്‍ക്ക് പ്രത്യേക അവകാശം നല്‍കുന്ന ആര്‍ട്ടിക്കിളാണിത്. കശ്മീരില്‍ സ്വത്തുക്കള്‍ വാങ്ങുന്നതിന് ഇതരസംസ്ഥാനക്കാരെ ഈ ആര്‍ട്ടിക്കിള്‍ വിലക്കുന്നുണ്ട്. മാത്രമല്ല, കശ്മീരിലെ സ്ത്രീകളെ ഇതരസംസ്ഥാനക്കാര്‍ക്ക് വിവാഹം ചെയ്യാനും ഈ ആര്‍ട്ടിക്കിള്‍ തടസമാണ്.

ഭൂ ഉടമസ്ഥത, തൊഴില്‍, വിവാഹം എന്നീ കാര്യങ്ങളില്‍ നിയമനിര്‍മാണം നടത്താന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ആര്‍എസ്എസ് ബന്ധമുള്ള വി ദ സിറ്റിസണ്‍സ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്. എന്നാല്‍ വകുപ്പില്‍ യാതൊരു മാറ്റവും വരുത്തരുതെന്ന് കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

English summary
Protect Article 35A or we will boycott J-K local elections: NC party chief Farooq Abdullah tells Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X