മഹാമാരിയിൽ അനാഥരായ കുട്ടികളേയും ദുർബല വിഭാഗങ്ങളേയും സംരക്ഷിക്കണം; സംസ്ഥാനങ്ങളോട് കേന്ദ്രം
ദില്ലി; കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം സമൂഹത്തിലും ആഘാതം പരിഗണിച്ച് ദുർബല വിഭാഗങ്ങളിൽ പെട്ടവർക്ക് പ്രത്യേകിച്ചും മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടമായി അനാഥരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ.

അനാഥരാക്കപ്പെട്ട കുട്ടികൾ, വൈദ്യ -സുരക്ഷാ സഹായങ്ങളും സമയോചിതമായ ഇടപെടലുകളും ആവശ്യമുള്ള മുതിർന്ന പൗരന്മാർ, സർക്കാർ സഹായ സൗകര്യങ്ങൾ നേടുന്നതിനായി മാർഗ്ഗനിർദ്ദേശം ആവശ്യമായിവരുന്ന പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ തുടങ്ങിയവർ ക്കായി നിലവിലുള്ള സൗകര്യങ്ങൾ അടിയന്തരമായി അവലോകനം ചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു
വിവിധ വകുപ്പുകൾ/ ഏജൻസികൾ എന്നിവയുമായി ചേർന്ന് കൊണ്ട് പോലീസ് സ്റ്റേഷനുകളിൽ വനിതാ സഹായ ഡെസ്ക്കുകൾ സ്ഥാപിക്കാനും ജില്ലകളിൽ മനുഷ്യക്കടത്ത് തടയൽ യൂണിറ്റുകൾക്ക് രൂപം നൽകാനും ആഭ്യന്തര മന്ത്രാലയം പോലീസിന് നിർദേശം നൽകിയിട്ടുണ്ട് .
ഇവ യാഥാർത്ഥ്യമാക്കുന്നതിന് സഹായകരമാകുന്ന നിരവധി സംവിധാനങ്ങൾ എൻസിആർബി സംസ്ഥാന കേന്ദ്ര ഭരണ പ്രദേശ ഭരണകൂടങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ട്.
കാണാതായ വ്യക്തികൾക്കായി ഓൺലൈനിൽ ലഭ്യമാക്കിയിട്ടുള്ള 'സെൻട്രൽ സിറ്റിസൺസ് സേവനങ്ങൾ' സംബന്ധിച്ച വലിയതോതിലുള്ള ബോധവൽക്കരണം നടത്തണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി. കോവിഡ് കാലത്തെ ട്രാൻസ്‌ജെണ്ടർ വ്യക്തികളുടെ സുരക്ഷ സംബന്ധിച്ച് അടുത്തിടെ പുറത്തിറക്കിയ പ്രവർത്തന ചട്ടങ്ങളും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications