കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാനച്ചന്റെ ലൈംഗിക പീഡനത്തില്‍ നിന്നും രക്ഷിക്കണം; പെണ്‍കുട്ടികള്‍ മതിലില്‍ എഴുതിയത്

  • By Anwar Sadath
Google Oneindia Malayalam News

ദേവാസ്: രണ്ടാനച്ഛന്റെ പീഡനത്തില്‍ നിന്നും രക്ഷപ്പെടാനായി 9ഉം 11ഉം വയസ് പ്രായമുള്ള കുട്ടികള്‍ തങ്ങളുടെ വീടിന്റെ മതിലില്‍ എഴുതിയിട്ട വാക്കുകള്‍ ഒടുവില്‍ അവരെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ ദേവാസില്‍ നിന്നുമാണ് വ്യത്യസ്തമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ കുട്ടികളുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു.

കുട്ടികളുടെ അമ്മയുടെ മരണശേഷം അഞ്ചുമാസത്തോളമായി മൂത്ത കുട്ടിയെ രണ്ടാനച്ഛന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയാണ്. രണ്ടാമത്തെ കുട്ടിയെ മര്‍ദ്ദിക്കുന്നതും പതിവാണ്. ഓരോതവണയും ബലാത്സംഗത്തില്‍ നിന്നും താന്‍ കഷ്ടിച്ചാണ് രക്ഷപ്പെടുകയായിരുന്നെന്ന് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

rape-gang

രണ്ടാനച്ഛന്‍ തങ്ങളെ പീഡിപ്പിക്കുന്ന വിവരം പലവട്ടം ഇരുവരും രണ്ടാനച്ഛന്റെ അമ്മയോടും അയല്‍വാസികളോടും ബന്ധുക്കളോടും പറഞ്ഞിരുന്നു. എന്നാല്‍, അവരാരും കുട്ടികളെ രക്ഷിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് വീട്ടു മതിലില്‍ അമ്മയ്‌ക്കെന്ന പേരില്‍ ഇവര്‍ കുറിപ്പുകളെഴുതിയത്. അമ്മയെ മിസ് ചെയ്യുന്നെന്നും തങ്ങളെ രക്ഷിക്കണമെന്നും കുട്ടികള്‍ മതിലില്‍ എഴുതി.

വഴിപോകുന്ന ഒരാള്‍ ഒരു സംഘടനയെ വിവരം അറിയിക്കുകയും അവര്‍ വഴി ചൈല്‍ഡ് ലൈനും പോലീസും സംഭവമറിയുകയും ചെയ്തതോടെയാണ് കുട്ടികളെ വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയത്. പീഡനത്തില്‍ നിന്നും രക്ഷപ്പെടാനായി അഞ്ചു വസ്ത്രങ്ങളാണ് താന്‍ ദിനവും ധരിച്ചിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. കുട്ടികള്‍ക്കെതിരെ പീഡനക്കേസ് വര്‍ധിച്ചുവരുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഗ്രാമീണരുടെ ജാഗ്രതക്കുറവാണ് പെണ്‍കുട്ടികളുടെ പീഡനം വര്‍ധിക്കുന്നതിന് പ്രധാന കാരണം. ദരിദ്ര ഗ്രാമങ്ങളിലെ കുട്ടികള്‍ വലിയതോതില്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെങ്കിലും തങ്ങള്‍ വിവരം അറിയുന്നത് ചുരുക്കമാണെന്നാണ് ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ പറയുന്നത്.

English summary
Protect us from stepfather: MP sisters write about sexual abuse woes on wall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X