കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനി തമിഴനല്ല!!!രാഷ്ട്രീയ പ്രവേശം ഭയപ്പെടുന്നതാര്? ഭീഷണി!കനത്ത സുരക്ഷ!തമിഴകം കത്തിത്തുടങ്ങി!!!

ഇപ്പോഴിത രജനിക്കെതിരെ ഭീഷണി ഉയരുന്നുണ്ട്. രജനിയുടെ വീട് ഉപരോധിക്കുമെന്നാണ് ഭീഷണി. ഇതിനെ തുടര്‍ന്ന് രജനികാന്തിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: സൂപ്പര്‍ താരം രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം തമിഴകത്തു മാത്രമല്ല ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുമായി ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ കൂടിക്കാഴ്ചയിലാണ് രജനി തന്റെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് വ്യക്തമാക്കിയത്. എന്നാല്‍ ഏത് പാര്‍ട്ടിയിലേക്കാണെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല.

രജനി ബിജെപിയിലേക്ക് പോകുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന അഭ്യൂഹങ്ങള്‍. പ്രധാനമന്ത്രിയുമായി രജനി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ ഈ അഭ്യൂഹങ്ങള്‍ക്ക് കരുത്തേകിയിരിക്കുകയാണ്. എന്നാല്‍ ഇത് തമിഴകത്തെ മറ്റ് പാര്‍ട്ടികളില്‍ ഭയം ഉണ്ടാക്കിയിരിക്കുകയാണ്. ഇപ്പോഴിത രജനിക്കെതിരെ ഭീഷണി ഉയരുന്നുണ്ട്. രജനിയുടെ വീട് ഉപരോധിക്കുമെന്നാണ് ഭീഷണി. ഇതിനെ തുടര്‍ന്ന് രജനികാന്തിന്റെ വീടിന് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.

 ഉപരോധിക്കുമെന്ന് ഭീഷണി

ഉപരോധിക്കുമെന്ന് ഭീഷണി

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ തമിഴകത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു വരികയാണ്. ഇതിനിടെയാണ് ഭീഷണിയും എത്തിയിരിക്കുന്നത്. പോയസ് ഗാര്‍ഡനിലെ രജനിയുടെ വീട് ഉപരോധിക്കുമെന്നാണ് ഭീഷണി. ഇതിനു പിന്നാലെയാണ് താരത്തിന്റെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തിയത്.

 തമിഴര്‍ മുന്നേറ്റ ഒരുമൈ

തമിഴര്‍ മുന്നേറ്റ ഒരുമൈ

അതിനിടെ തമിഴര്‍ മുന്നേട്ര ഒരുമൈ എന്ന പാര്‍ട്ടി രജനിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായെത്തി. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. രജനി രാഷ്ട്രീയത്തിലേക്ക് വരരുതെന്നും അത് എതിര്‍ക്കുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. തമിഴനല്ലാത്ത രജനി തമിഴ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ എതിര്‍ക്കുന്നുവെന്നും ഇവര്‍. രജനിയുടെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനങ്ങളുണ്ടാകുമെന്ന് നേരത്തെ തന്നെ വിവരങ്ങളുണ്ടായിരുന്നു.

 കനത്ത സുരക്ഷ

കനത്ത സുരക്ഷ

രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് പറഞ്ഞതിനു പിന്നാലെയാണ് രജനി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നത്. ഇതോടെയാണ് താരത്തിനു നേരെ ഭീഷണിയും എത്തിയത്. ഇതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനവധി പോലീസുകാരെ സുരക്ഷയ്ക്കായി ഇവിടെ നിയോഗിച്ചിട്ടുണ്ട്.

 സൂചന നല്‍കി അമിത് ഷാ

സൂചന നല്‍കി അമിത് ഷാ

ഇന്ത്യ ടുഡേ സംഘടിപ്പിച്ച ഒരു പരിപാടിയിലല്‍ സംസാരിക്കവെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ രജനിയുടെ രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് സൂചന നല്‍കിയിരുന്നു. രജനികാന്ത് രാഷ്ട്രീയത്തിലേക്കെത്തിയാല്‍ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് ഷാ പറഞ്ഞു. രജനിയെപ്പോലെ നല്ലവരായ എല്ലാവരും രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ ബിജെപി സ്വാഗതം ചെയ്യുമെന്നാണ് ഷാ വ്യക്തമാക്കിയത്.

 അവസാന ദിനം

അവസാന ദിനം

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമാക്കിയത്. ദിവങ്ങള്‍ നടന്ന കൂടിക്കാഴ്ചയിലെ ഏറ്റവും അവസാന ദിനമാണ് സജ്ജരായിരിക്കാന്‍ ആരാധകരോട് താരം ആഹ്വാനം ചെയ്തത്. ആദ്യ ദിനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചിരുന്നു. തന്റെ പേര് വോട്ട് നേടുന്നതാനായി പാര്‍ട്ടികള്‍ തെറ്റായി ുപയോഗിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.

 ദൈവം തീരുമാനിച്ചാല്‍

ദൈവം തീരുമാനിച്ചാല്‍

ഒരു പാര്‍ട്ടിയിലേക്കും ഇല്ലെന്നാണ് ആദ്യ ദിനങ്ങളില്‍ താരം സൂചന നല്‍കിയത്. ദൈവം തീരുമാനിച്ചാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പണം നേടുന്നതിനായി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നവരോട് തനിക്ക് പുച്ഛമാണെന്നും താരം വ്യക്തമാക്കിയിരുന്നു. താന്‍ രാഷ്ട്രീയത്തിലേക്ക ഇറങ്ങിയാല്‍ അത് പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആയിരിക്കില്ലെന്നും താരം തുറന്നു പറഞ്ഞിരുന്നു.

 മോദി -രജനി കൂടിക്കാഴ്ച

മോദി -രജനി കൂടിക്കാഴ്ച

രജനി ബിജെപിയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതില്‍ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ബിജെപി വൃത്തങ്ങളോ രജനിയോ പ്രതികരിച്ചിട്ടില്ല. മോദിയുമായുള്ള കൂടിക്കാഴ്ചയിലും ഔദ്യോഗിക സ്ഥിരീകരണം ഇല്ല.

 ബിജെപിയുമായി അടുപ്പം

ബിജെപിയുമായി അടുപ്പം

1996ലെ നിയമസഭ തിരഞ്ഞെടുപ്പിനിടെ താന്‍ സ്വീകരിച്ച നിലപാട് വലിയൊരു തെറ്റാണെന്ന് രജനി വ്യക്തമാക്കി. തന്റെ നിലപാടിനെ രാഷ്ട്രീയ ദുരന്തം എന്നാണ് താരം പിന്നീട് പറഞ്ഞത്. ജയ വീണ്ടും അധികാരത്തിലെത്തിയാല്‍ തമിഴ്‌നാടിനെ രക്ഷിക്കാന്‍ ദൈവത്തിനു പോലും കഴിയില്ലെന്നായിരുന്നു താരം അന്ന് പറഞ്ഞത്. അതേസമയം ബിജെപിയുമായി അടുപ്പം കാണിക്കുന്ന തരത്തില്‍ പല തവണ അദ്ദേഹം രംഗത്തെത്തിയിരുന്നു. 2004ല്‍ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് രജനി പ്രഖ്യാപിച്ചിരുന്നു. മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹം മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വായിക്കാന്‍കൂടുതല്‍ വായിക്കാന്‍

പുല്ലുവിളയില്‍ ജനരോക്ഷം ശക്തമാകുന്നു; യുഡിഎഫ് ഹര്‍ത്താല്‍, നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു....!!!കൂടുതല്‍ വായിക്കാന്‍

മോഹന്‍ലാലിനെ വച്ച് മങ്കാത്ത ചെയ്യുമോ എന്ന ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്റെ മറുപടി...കൂടുതല്‍ വായിക്കാന്‍

English summary
protest against rajanikanth. protection tightened in actor rajanikanth's house.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X