കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് അശ്ലീല വീഡിയോ കണ്ട് മന്ത്രിസ്ഥാനം തെറിച്ചു; ഇന്ന് എംഎൽഎ പോലുമാവാതെ ഉപമുഖ്യമന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: ഒരാഴ്ച നീണ്ടുനിന്ന നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ മന്ത്രിമാര്‍ക്കു വകുപ്പുകള്‍ വിഭജിച്ചു നൽകിയതോടെ കർണാടകയിൽ വീണ്ടും രാഷ്ട്രീയ പ്രതി സന്ധി ഉടലെടുക്കുകയാണ്. സഖ്യസര്‍ക്കാരിനെ താഴെയിറക്കിയ വിമത വിഭാഗത്തിന്റെ എതിർപ്പ് വകവെക്കാതെ മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.

<strong>കെവിൻ വധക്കേസ്; കേരളത്തിലെ ആദ്യ ദുരഭിമാന കൊല, 10 പേർക്ക് ഇരട്ട ജീവപര്യന്തം!</strong>കെവിൻ വധക്കേസ്; കേരളത്തിലെ ആദ്യ ദുരഭിമാന കൊല, 10 പേർക്ക് ഇരട്ട ജീവപര്യന്തം!

നിയമസഭയില്‍ പോണ്‍ കണ്ടത് ചാനല്‍ ക്യാമറയില്‍ കുടുങ്ങിയതിനെ തുടർന്ന് 2012 ൽ മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടി വന്ന ലക്ഷ്മൺ സവാദിയെ ഉപമുഖ്യമന്ത്രിയായി നിയമിച്ചതാണ് മുതിർന്ന നേതാക്കളെ അസ്വസ്ഥരാക്കുന്നത്. മോശമായ പ്രതിച്ഛായ ഉള്ള ഒരാളെ തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടിട്ടും തിടുക്കപ്പെട്ട് മന്ത്രിസഭയിൽ ഉൾപ്പെടുതത്തുന്നതിന്റെ ആവശ്യകത ചോദ്യം ചെയ്ത് യെഡിയൂരപ്പയുടെ അടുത്ത അനുയായിയായ രേണുകാചാര്യൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Laxman Savadi

ദേശീയ-സംസ്ഥാന നേതാക്കളാണ് തന്നെ ഉപമുഖ്യമന്ത്രിയാക്കിയതെന്നും അവര്‍ക്ക് തന്നില്‍ വിശ്വാസമുണ്ടായിരുന്നുവെന്നുമണ് ലക്ഷ്മൺ പ്രതികരിച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും സര്‍ക്കാരിന് സല്‍പേര് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവിന്ദ് കര്‍ജോള്‍, അശ്വന്ത് നാരായണ്‍ എന്നിവരാണ് ലക്ഷ്മണിനെ കൂടാതെ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്‌.

2012 ൽ മന്ത്രിമാരായ സി.സി. പാട്ടീല്‍, കൃഷ്ണ പാലെമര്‍, ലക്ഷ്മണ്‍ സവാദി എന്നിവർ നിയമസഭ നടപടികള്‍ നടപടികൾ നടന്നുകൊണ്ടിരിക്കുമ്പോൾ മൊബൈല്‍ ഫോണില്‍ പോണ്‍ വിഡിയോകള്‍ കണ്ടിരുന്നു. ഇത് വൻ വിവാദത്തിന് വഴിവെച്ചു. ബിജെപി വലിയ തോതിലുള്ള കടന്നാക്രമണം നേരിടേണ്ടിയും വന്നിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ട സിസി പാട്ടീലും ലക്ഷ്മണ്‍ സവാദിക്കൊപ്പം മന്ത്രിസഭയിൽ ഇടംപിടിച്ചതും വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.

English summary
Protest after the induction of Laxman Savadi into the cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X