കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൃഥ്വിയുടെ കോലം കത്തിച്ചു, മുല്ലപ്പെരിയാർ പൊളിക്കണമെന്ന ആവശ്യത്തിൽ തമിഴ്‌നാട്ടില്‍ പ്രതിഷേധം

Google Oneindia Malayalam News

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് നീക്കണം എന്നുളള ക്യാംപെയ്‌നെ പിന്തുണച്ച നടന്‍ പൃഥ്വിരാജ് അടക്കമുളളവര്‍ക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു.

'ഓഹൊ.. ഇനി ഞാൻ മാപ്പ്‌ പറഞ്ഞത്‌ കൊണ്ടാവുമോ ഇന്ത്യ തോറ്റത്‌'? വ്യാജ പ്രചാരകരോട് ആർജെ സൂരജ്'ഓഹൊ.. ഇനി ഞാൻ മാപ്പ്‌ പറഞ്ഞത്‌ കൊണ്ടാവുമോ ഇന്ത്യ തോറ്റത്‌'? വ്യാജ പ്രചാരകരോട് ആർജെ സൂരജ്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാം ഡീ കമ്മീഷന്‍ ചെയ്യണം എന്ന് ആവശ്യപ്പെട്ട് കൊണ്ടുളള പ്രചാരണം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. പൃഥ്വിരാജ് അടക്കമുളള താരങ്ങളും ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

ഇതെന്താ കറുപ്പും കറുപ്പും? ദിലീപിന്റെയും കാവ്യയുടേയും പുതിയ ചിത്രങ്ങൾ വൈറൽ

മുല്ലപ്പെരിയാര്‍ ഡാം

മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് നീക്കണം എന്നുളള ആവശ്യത്തിന് എതിരെയാണ് അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധിച്ചത്. തേനി ജില്ലാ കളക്ടറേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുളളതാണ് പൃഥ്വിരാജിന്റെ പ്രസ്താവനയെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. കളക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ നടന്റെ കോലം കത്തിച്ചു.

മുല്ലപ്പെരിയാര്‍ ഡാം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി നിലനില്‍ക്കെ ഇത്തരം പ്രതികരണങ്ങള്‍ നടത്തിയ പൃഥ്വിരാജിനും അഡ്വക്കേറ്റ് റസ്സല്‍ റോയിക്കും എതിരെ ദേശസുരക്ഷാ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പൃഥ്വിരാജ് അടക്കമുളളവര്‍ക്കെതിരെ അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറിയായ എസ് ആര്‍ ചക്രവര്‍ത്തി കളക്ടര്‍ക്കും എസ്പിക്കും പരാതി നല്‍കിയിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ ഡാം

തമിഴക വാഴ്വുരിമൈ പാര്‍ട്ടിയും പൃഥ്വിരാജിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡീ കമ്മീഷന്‍ ചെയ്യണം എന്നുളള പൃഥ്വിരാജിന്റെ ആവശ്യം തമിഴ്‌നാടിന്റെ താല്‍പര്യത്തിന് എതിരാണെന്ന് പാര്‍ട്ടിയുടെ നേതാവും എംഎല്‍എയുമായ വേല്‍മുരുകന്‍ പ്രതികരിച്ചു കേരളത്തില്‍ നിന്നുളള അഭിനേതാക്കളെ ഇനി തമിഴ് സിനിമകളില്‍ അഭിനയിപ്പിക്കരുത് എന്ന് വേല്‍മുരുകന്‍ തമിഴ് സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയോട് ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ ഡാം

''വസ്തുതകളും കണ്ടെത്തലുകളും എന്ത് തന്നെ ആയിരുന്നാലും 125 വര്‍ഷം പഴക്കമുളള ഒരു അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നുളളത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളെല്ലാം മാറ്റി വെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വാസത്തിലെടുക്കാനേ നമുക്ക് സാധിക്കൂ. അവര്‍ ശരിയായ തീരുമാനമെടുക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം'' എന്നാണ് പൃഥ്വിരാജ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. #DecommissionMullaperiyaarDam എന്ന ഹാഷ്ടാഗും പോസ്റ്റിനൊപ്പം ചേർത്തിരുന്നു.

Recommended Video

cmsvideo
VD Satheesan writes to Tamil Nadu CM MK Stalin

English summary
Protest against actor Prithviraj and others for campaiging for decommission of Mullaperiyar dam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X