കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരമൃത്യു വരിച്ച ജവാന്‍റെ വീട് സന്ദര്‍ശിച്ച ബിജെപി മന്ത്രിക്കെതിരെ പ്രതിഷേധം! വീഡിയോ

  • By
Google Oneindia Malayalam News

കാശ്മീരില്‍ വീരമൃത്യു വരിച്ച ജവാന്‍റെ വീട് സന്ദര്‍ശിച്ച ബിജെപി മന്ത്രിക്കെതിരെ പ്രതിഷേധം. മരണപ്പെട്ട ജവാന് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ദിവസങ്ങള്‍ കഴിഞ്ഞ് എത്തിയതോടെയാണ് മന്ത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയത്. വീട്ടുകാര്‍ പ്രതിഷേധിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.

 bjpmini-1551698998.jpg -

കശ്മീരിലെ ഹന്ദ്വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ബിഹാര്‍ സ്വദേശിയും സിആര്‍പിഎഫ് ഇന്‍സ്പെക്റ്ററുമായ പിന്‍റുവിന്‍റെ വീട്ടില്‍ എത്തിയതായിരുന്നു ബിജെപി മന്ത്രി വിജയ് സിന്‍ഹ. ബിഹാറിലെ ബെഗുസരായയിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ മന്ത്രി എത്തിയത്.

എന്നാല്‍ വൈകിയെത്തിയ മന്ത്രിക്കെതിരെ ജവാന്‍റെ ബന്ധുക്കള്‍ രംഗത്തെത്തി. ഇത് രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

English summary
protest against bjp minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X