കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ജമാ മസ്ജിദിന് മുമ്പിൽ വൻ പ്രതിഷേധം, ഭീം ആദ്മി നേതാവ് ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുത്തു

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ വൻ പ്രതിഷേധം. നൂറ് കണക്കിനാളുകളാണ് പ്രതിഷേധവുമായി ദില്ലി ജമാ മസ്ജിദിന് മുമ്പിൽ തടിച്ചുകൂടിയത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആദാസിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.

 ദേശീയ പൗരത്വ പട്ടിക ഉടൻ തയ്യാറാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി, പ്രതിഷേധം ശക്തം ദേശീയ പൗരത്വ പട്ടിക ഉടൻ തയ്യാറാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി, പ്രതിഷേധം ശക്തം

ജമാ മസ്ജിദിൽ നിന്നും ജന്തർ മന്ദിറിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പോലീസ് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ മറികടന്ന് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. ഭരണഘടനയും അംബേക്റുടെ പോസ്റ്ററുകളും ഉയർത്തിപ്പിടിച്ചാണ് ജമാ മസ്ജിദിന് മുമ്പിൽ പ്രതിഷേധം നടന്നത്. നൂറ് കണക്കിനാളുകളാണ് പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്.

jama

ഇതിനിടെ ദാര്യാഗഞ്ചിൽ വെച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മസ്ജിദിന് മുമ്പിൽ വെച്ച് തന്നെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ചന്ദ്രശേഖർ ആസാദ് ആൾക്കൂട്ടത്തിനേട് ഇടയിലേക്ക് നീങ്ങുകയായിരുന്നു തുടർന്നാണ് ദാര്യാഗഞ്ചിൽ നിന്നും കസ്റ്റഡിയിൽ എടുക്കുന്നത്. ദില്ലിയിലെ സീലാപൂർ മസ്ജിദിന് മുമ്പിലും ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധം നടന്നു.

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി നിരവധി ആളുകൾ എത്തുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ജമാ മസ്ജിദിന് മുമ്പിൽ ഒരുക്കിയിരുന്നത്. ഉച്ചയോടുകൂടി ദില്ലിയിലെ നാല് മെട്രോ സ്റ്റേഷനുകൾ അടച്ചിരുന്നു. വാഹന നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ജന്തർ മന്ദിറിലേക്കുള്ള പാതകളെന്നം ദില്ലി പോലീസ് അടച്ചിട്ടിരിക്കുകയാണ്.

English summary
Protest against CAA in dilli Jama masjid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X