കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമഭേദഗതി, അഹമ്മദാബാദിൽ പോലീസുകാരെ വളഞ്ഞിട്ട് ആക്രമിച്ച് പ്രതിഷേധക്കാർ

Google Oneindia Malayalam News

അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ അഹമ്മദാബാദിൽ നടന്ന പ്രതിഷേധം സംഘർഷഭരിതമായി. പ്രതിഷേധക്കാർ പോലീസിനെ വളഞ്ഞിട്ട് ആക്രമിച്ചു. പോലീസുകാർക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തു. അഞ്ചോളം പോലീസുകാർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. റോഡരികിലെ കടയുടെ സമീപം പോലീസുകാർ മറഞ്ഞിരിക്കാൻ ശ്രമിച്ചെങ്കിലും നൂറോളം പ്രതിഷേധക്കാർ ഇവർക്ക് നേരെ കല്ലേറ് നടത്തുകയായിരുന്നു.

മംഗളൂരുവില്‍ കസ്റ്റഡിയിലായ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ലോക്നാഥ് ബെഹ്റമംഗളൂരുവില്‍ കസ്റ്റഡിയിലായ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ലോക്നാഥ് ബെഹ്റ

പോലീസുകാർക്ക് നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കല്ലേറ് ഏൽക്കാതിരിക്കാൻ പോലീസുകാർ പരമാവധി ശ്രമിക്കുന്നതും കല്ലെറിയുന്നവരെ അനുനയിപ്പിക്കാൻ മറ്റ് പ്രതിഷേധക്കാർ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാനായി പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു.

ahmeabad

എൻആർസിയും പൗരത്വ ഭേദഗതി നിയമവും വേണ്ട എന്നെഴുതിയ പ്ലക്കാർഡുകളുമായി ഏകദേശം രണ്ടായിരത്തോളം ആളുകളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഇവരെ തടയാൻ പോലീസ് ശ്രമിച്ചതോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. പോലീസിന് നേരെ കല്ലുകളും, കുപ്പികളും, കട്ടകളും എറിഞ്ഞു. പോലീസ് വാഹനത്തിൽ നിന്നും താഴെ വീണ പോലീലുകാരനെ ആളുകൾ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അസിസ്റ്റന്റ് കമ്മീഷണർ ബി ആർ റാണ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു.

Recommended Video

cmsvideo
Protestors Hand Out Flowers To Police At Delhi | Oneindia Malayalam

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബന്ദാഹ്വാനത്തിൽ ഗുജറാത്തിൽ കടകൾ അടഞ്ഞു കിടക്കുകയായിരുന്നു. സർദാർബാഗ് പ്രദേശ് ഇടതുകക്ഷികളുടെ ആഹ്വാനം പ്രകാരം ഇരുന്നൂറോളം പേരെയാണ് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ എടുത്തത്. ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്.

English summary
Protest against CAA, protesters attack police in Ahmedabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X