കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡികെയെ തൊട്ടപ്പോള്‍ ഇളകിയത് സമുദായ സംഘടനകള്‍: പിന്തുണയുമായി ബെംഗളൂരില്‍ മഹാറാലി, കൈപൊള്ളി ബിജെപി

Google Oneindia Malayalam News

ദില്ലി: ഹവാലാ ഇടപാട് കേസില്‍ അറസ്റ്റിലായ കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെതിരെ ഓരോ ദിവസം കുരുക്ക് മുറുക്കി കൊണ്ടിരിക്കുകയാണ് എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവകുമാറിന്‍റെ മകള്‍ക്കും ഇ‍ഡി നോട്ടീസ് അയച്ചിട്ടുണ്ട്. സെപ്തംബര്‍ 12 ന് ദില്ലിയിലെ ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യക്ക് ഇഡ് നോട്ടീസ് അയച്ചിരിക്കുന്നത്.

ശിവകുമാറിനെതിരായ തെളിവുകള്‍ പരിശോധിക്കുന്നതിനിടെ ഐശ്വര്യ നേതൃത്വം നല്‍കുന്ന ട്രസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചുവെന്നും ഇത് സംബന്ധിച്ച് കാര്യങ്ങള്‍ അറിയുന്നതിന് വേണ്ടിയാണ് അവരെ വിളിച്ചു വരുത്തിയതെന്നുമാണ് ഇഡി അധികൃതര്‍ വിശദീകരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായിട്ടും അതിന് രാഷ്ട്രീയപരമായി വേണ്ടവിധത്തില്‍ പ്രചരണം നല്‍കാന്‍ കഴിയാതെ പോയിരിക്കുകയാണ് കര്‍ണാടകയിലെ ബിജെപിക്ക്.

വൊക്കംലിംഗ സമുദായം

വൊക്കംലിംഗ സമുദായം

സംസ്ഥാനത്തെ പ്രധാനവോട്ടുബാങ്കായ വൊക്കലിംഗ സമുദായത്തില്‍പ്പെട്ട നേതാവാണ് ഡികെ ശിവകുമാര്‍. സംസ്ഥാനത്തെ മറ്റൊരു പ്രബല വിഭാഗമായ ലിംഗായത്തുകള്‍ക്കിടയില്‍ സ്വാധീനമുള്ള ബിജെപി ഡികെ ശിവകുമാറിനെതിരെ നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയത്തേക്കാളുപരി വൊക്കലിംഗ സമുദായത്തിനെതിരായ നീക്കമാണെന്ന് വിലയിരുത്തലിലാണ് വൊക്കലിംഗ ഗ്രൂപ്പുകള്‍.

മഹാറാലി

മഹാറാലി

ഈ സാഹചര്യത്തിലാണ് അറസ്റ്റില്‍ കഴിയുന്ന ഡികെ ശിവകുമാറിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തെ പത്തോളം വൊക്കലിംഗ സമുദായ സഘടനകള്‍ ഇന്ന് കര്‍ണാടകയില്‍ റാലി സംഘടിപ്പിച്ചിരിക്കുന്നത്. ബെംഗളൂരുവിലെ നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും ഫ്രീഡം പാര്‍ക്ക് വരെ പതിനായിരത്തിലധികം അംഗങ്ങളെ അണി നിരത്തിയാണ് റാലി സംഘടിപ്പിച്ചത്

നേരത്തേയും

നേരത്തേയും

നേരത്തെ ശിവകുമാര്‍ അറസ്റ്റിലായതിന് പിന്നാലെയും പ്രതിഷേധവുമായി വൊക്കലിംഗ സമുദായ സംഘടകള്‍ രംഗത്ത് എത്തിയിരുന്നു. ശിവകുമാര്‍ വിഷയത്തില്‍ വൊക്കലിംഗ സമുദായങ്ങള്‍ ഇടയുന്നത് ശ്രദ്ധയില്‍പ്പെട്ട ബിജെപി വളരെ ശ്രദ്ധാപൂര്‍വ്വമായ നിലപാടാണ് സ്വീകരിച്ചത്. ശിവകുമാറിന്‍റെ അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നില്ല.

അപ്രതീക്ഷിത പ്രതികരണങ്ങള്‍

അപ്രതീക്ഷിത പ്രതികരണങ്ങള്‍

ശിവകുമാറിന്‍റെ അറസ്റ്റില്‍ തികച്ചും അപ്രതീക്ഷിത പ്രതികരണങ്ങളായിരുന്നു കര്‍ണാടകയിലെ ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. കോസില്‍ ശിവകുമാര്‍ കുറ്റവിമുക്തനായാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് താനായിരിക്കുമെന്നായിരുന്നു ബിജെപി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായി ബിഎസ് യെഡിയൂരപ്പയുടെ പ്രതികരണം.

സന്തോഷവാനാല്ല

സന്തോഷവാനാല്ല

'ശിവകുമാറിന്‍റെ അറസ്റ്റില്‍ താന്‍ സന്തോഷവാനാല്ല. എല്ലാത്തില്‍ നിന്നും അദ്ദേഹം പുറത്തുവരട്ടേയെന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കും. ആര്‍ക്കും മോശമായ കാര്യങ്ങള്‍ സംഭവിക്കണമെന്ന് ഞാനെന്‍റെ ജീവിതത്തില്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എനിക്ക് ആരോടും വെറുപ്പില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോവും. കേസുകളില്‍ നിന്ന് അദ്ദേഹം പുറത്തുവന്നാല്‍ എറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഞാനാകും'- യെഡിയൂരപ്പ പറഞ്ഞു.

രാഷ്ട്രീയ ആയുധമാക്കുന്നു

രാഷ്ട്രീയ ആയുധമാക്കുന്നു

ഇതിന് പിന്നാലെയാണ് ഡികെയുടെ അറസ്റ്റില്‍ ബിജെപി നേതാക്കള്‍ പ്രതികരണം നടത്തരുതെന്ന് നിര്‍ദ്ദേശവുമായി ബിജെപി അധ്യക്ഷനായ നളിന്‍ കുമാര്‍ കട്ടീല്‍ രംഗത്തെത്തിയത്. ബിജെപി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് കട്ടീല്‍ ഇക്കാര്യം പറഞ്ഞത്. ഡികെയുടെ അറസ്റ്റില്‍ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കുന്നുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു നളിന്‍കുമാര്‍ കട്ടീലിന്‍റെ ഇത്തരിത്തിലുള്ളൊരു പ്രതികരണം.

 കശ്മീരിലെ സോപോറില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ തീവ്രവാദി കൊല്ലപ്പെട്ടു കശ്മീരിലെ സോപോറില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ തീവ്രവാദി കൊല്ലപ്പെട്ടു

English summary
protest against dk sivakumar arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X