• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇഐഎയ്‌ക്കെതിരെ പ്രതിഷേധം കത്തുന്നു, നിലനില്‍പ്പ് ഇല്ലാതാക്കും, അപകടം തുറന്ന് പറഞ്ഞ് രാഹുല്‍!!

ദില്ലി: പുതിയ പരിസ്ഥിതി വിജ്ഞാപന നിയമത്തെ ചൊല്ലി രാജ്യത്തെമ്പാടും പ്രതിഷേധം കത്തുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായി കൊണ്ടിരിക്കുന്ന കാര്യമാണിത്. എന്താണ് ഈ നിയമം എന്നും എല്ലാവരും ഒരേ സ്വരത്തില്‍ ചോദിക്കുന്നു. ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ പരിസ്ഥിതി നിയമങ്ങള്‍ ലഘൂകരിക്കാന്‍ ഒരുങ്ങുന്നു എന്ന് സാരം. ഇനി അനുമതികളൊന്നും ആവശ്യമില്ലാതെ തന്നെ പ്രകൃതിയെ ചൂഷണം ചെയ്യാം. അഞ്ചേക്കറില്‍ താഴെയുള്ള ക്വാറികളില്‍ പാറകള്‍ പൊട്ടിക്കാനും സാധിക്കും. കേരളം പോലുള്ള ഒരു സംസ്ഥാനത്ത്, രണ്ട് പ്രളയത്തെ അതിജീവിച്ച ഒരു സ്ഥലത്ത് ഇത്തരം നിയമങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയാല്‍ അതിജീവനം തന്നെ സാധ്യമാകില്ല.

സമുദ്രത്തിലെ എണ്ണ പ്രകൃതി വാതക ഖനനത്തിനും സംസ്‌കരണത്തിനുമുള്ള പദ്ധതികള്‍ മുമ്പ് എ വിഭാഗത്തിലായിരുന്നു. ഇപ്പോള്‍ അത് രണ്ടാക്കി മാറ്റി. പാരിസ്ഥിതിക ആഘാതം ഏറ്റവും ശക്തമായി ഉണ്ടാക്കുന്നത് ഖനനത്തിലൂടെയാണ്. എന്നാല്‍ ഇതിനെ വേര്‍പ്പെടുത്തി പഠനം ആവശ്യമില്ലാത്ത ബി രണ്ടിലേക്ക് ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടൊപ്പം താപ വൈദ്യുത നിലയങ്ങളുടെ അനുമതിയും ലഘൂകരിച്ചു. മുമ്പ് 20 മെഗാവാട്ടും അതിലേറെയും ഉള്ളവയ്ക്ക് കേന്ദ്ര അനുമതി ആവശ്യമായിരുന്നു. ഇപ്പോഴത്തെ നിയമത്തില്‍ ഇവയെ മൂന്നാക്കി തിരിച്ചിരിക്കുകയാണ്. 100 മെഗാവാട്ടിന് മുകലില്‍ മാത്രം എ വിഭാഗവും, 15നും നൂറ് മെഗാവാട്ടിനും ഇടയിലുള്ളവയ്ക്ക് ബി ഒന്ന് വിഭാഗവും.

സാധാരണ ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം വന്ന് പദ്ധതി പരിശോധിക്കും. ഇവ കൊണ്ട് ഉണ്ടാകുന്ന ആഘാതങ്ങള്‍, ജനവാസ പ്രദേശത്തെ സാഹചര്യങ്ങള്‍ എന്നിവ പഠിച്ച ശേഷമേ ക്ലിയറന്‍സ് പദ്ധതിക്ക് നല്‍കുമായിരുന്നുള്ളൂ. ഇപ്പോഴത്തെ ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച ശേഷം മാത്രം ക്ലിയറന്‍സിന് അപേക്ഷിച്ചാല്‍ മതി. ഇതുകാരണം പരാതിപ്പെടാനുള്ള സാധ്യതകളാണ് ഇല്ലാതാവുന്നത്. നിലവില്‍ 20000 സ്‌ക്വയര്‍ഫീറ്റോ അതില്‍ കൂടുതലോ ഉള്ള കെട്ടിടങ്ങള്‍ക്കെല്ലാം പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമാണ്. പുതിയ നിയമപ്രകാരം 1,50000 സ്‌ക്വയര്‍ ഫീറ്റില്‍ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി മതി.

പ്രവര്‍ത്തനം 50 ശതമാനത്തോളം ഉള്ള ഒരു കമ്പനി അത് ഇരട്ടിയാക്കിയാലും ക്ലിയറന്‍സ് ആവശ്യമില്ലാതാവുകയാണ്. ഇഐഎ 2020 എന്നാണ് പുതിയ നിയമത്തെ വിളിക്കുന്നത്. ബി 2 എന്ന വിഭാഗം ഈ നിയമത്തില്‍ ഉണ്ട്. ഇവയില്‍ 40 പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നിനും ക്ലിയറന്‍സ് വേണ്ട. ഇത്തരത്തില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സില്ലാതെ പ്രവര്‍ത്തിച്ച കമ്പനികളില്‍ നിന്നാണ് വിശാഖപട്ടണത്തും അസമിലും ദുരന്തങ്ങള്‍ ഉണ്ടായത്. ഇതുവരെ കരട് മാത്രമേ ഇഐഎ തയ്യാറായിട്ടുള്ളൂ. ഓഗസ്റ്റ് 11 വരെ ജനങ്ങളുടെ പ്രതികരണം ഇക്കാര്യത്തില്‍ അറിയിക്കാന്‍ സാധിക്കും.

അതേസമയം രാഷ്ട്രീയ മേഖലയില്‍ നിന്നും നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. വളരെ അപകടമേറിയതാണ് ഇഐഎ 2020 എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്ത് വ്യാപകമായ പാരിസ്ഥിതിക ആഘാതങ്ങള്‍ക്കും തകര്‍ച്ചയ്ക്കും ഈ നിയമം വഴിവെക്കുമെന്ന് രാഹുല്‍ പറഞ്ഞു. വലിയ തോതില്‍ പാരിസ്ഥിത മലിനീകരണം ഉണ്ടാക്കുന്ന ഖനനങ്ങള്‍ക്ക് ഇനി സാമ്പത്തി ആഘാത പഠനം വേണ്ടെന്നാണ് ഈ സര്‍ക്കാര്‍ കരുതുന്നത്. ഈ നിയമം കാരണം ഇല്ലാതായി പോകുന്നവരെ കുറിച്ച് യാതൊന്നും ആ ബില്ലില്‍ പറയുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

English summary
protest against eia 2020 increases rahul criticise government move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X