കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്ത് കാണിക്ക്'.. ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ പ്രതിഷേധം,ട്രോള്‍

  • By
Google Oneindia Malayalam News

ചെന്നൈ: സ്കൂളില്‍ ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ തമിഴ്നാട്ടില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും ഹിന്ദിയും ഇംഗ്ലീഷും ഉള്‍പ്പെടെയുള്ള മൂന്ന് ഭാഷകള്‍ പഠിപ്പിക്കണമെനന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

എന്നാല്‍ നിര്‍ബന്ധിത ഹിന്ദി പഠനത്തിനെതിരെ കക്ഷിഭേദമന്യേ നേതാക്കള്‍ രംഗത്തെത്തി. തമിഴ്നാട്ടുകാരുടെ രക്തത്തില്‍ ഹിന്ദിയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് ഡിഎംകെ തലവന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധങ്ങള്‍ അലയടിക്കുന്നുണ്ട്. മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ദിവസം ട്വിറ്ററില്‍ തമിഴ്മക്കള്‍ ട്രെന്‍റിങ്ങ് ആക്കിയ നേസാമണി സൈന്യമാണ് പ്രതിഷേധങ്ങളും ട്രോളുകളും പ്രചരിപ്പിക്കുന്നത്. ചിലത് ഇങ്ങനെ

 ഹിന്ദി നിര്‍ബന്ധം

ഹിന്ദി നിര്‍ബന്ധം

മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ കസ്തൂരിരംഗന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദ സമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ കരട് രൂപം തയ്യാറാക്കിയത്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദിയും ഇംഗ്ലീഷും പ്രാദേശിക ഭാഷയും നിര്‍ബന്ധമാക്കണമെന്നായിരുന്നു ശുപാര്‍ശ.

 ഉണര്‍ന്ന് തമിഴ് ട്രോളന്‍മാര്‍

ഉണര്‍ന്ന് തമിഴ് ട്രോളന്‍മാര്‍

എന്നാല്‍ ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. #StopHindiImposition and #TNAgainstHindiImposition എന്നീ ഹാഷ് ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞു. മോദിയുടെ സത്യപ്രതിജ്ഞാ ദിവസം ട്വിറ്ററില്‍ തരംഗമായ നേസാമണി സൈന്യവും ഇത് ഏറ്റെടുത്തിട്ടുണ്ട്.

 നേസാമണി സൈന്യവും

നേസാമണി സൈന്യവും

പാക് പേജില്‍ ഉയര്‍ന്നൊരു ചോദ്യവും അതിനെ ചുറ്റി പറ്റി നടന്ന ചര്‍ച്ചയുടേയും ചുവടുപിടിച്ചാണ് ഫ്രണ്ട്സ് എന്ന മലയാള ചിത്രത്തിന്‍റെ തമിഴ് പതിപ്പിലെ നേസാമണി എന്ന കഥാപാത്രത്തെ ട്വിറ്റര്‍ ആഘോഷമാക്കിയത്. നേസാമണി ട്വിറ്ററില്‍ ഹിറ്റായതോടെ അതുവരെ ട്വിറ്ററില്‍ ട്രെന്‍റിങ്ങായിരുന്ന മോദിയുടെ സത്യപ്രതിജ്ഞയും രണ്ടാം സര്‍ക്കാരുമെല്ലാം രണ്ടാം സ്ഥാനത്തായി.

വെല്ലുവിളി

സമാന രീതിയില്‍ ബിജെപിയെ പുറത്തുനിര്‍ത്തിയ തമിഴ്നാട്ടില്‍ മോദി സര്‍ക്കാരിന്‍റെ ആദ്യ പരിഷ്കരണത്തിനെതിരേയും വന്‍ പടയൊരുക്കമാണ് ട്വിറ്ററില്‍ നടക്കുന്നത്. നടപ്പാക്കാന്‍ പറ്റുമെങ്കില്‍ നടപ്പാക്കി കാണിക്ക് എന്ന വെല്ലുവിളിയാണ് നേസാമണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച വടിവേലുവിന്‍റെ ട്രോള്‍ ഉപയോഗിച്ച് ഒരാള്‍ കുറിച്ചിരിക്കുന്നത്.

 വെറുതേ ശ്രമിക്കരുത്

വെറുതേ ശ്രമിക്കരുത്

ചൗക്കിദാറേ, ഹിന്ദി പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് നിര്‍ത്തുന്നതാകും നിങ്ങള്‍ക്ക് നല്ലത്, പഠിപ്പിച്ചാല്‍ അതിന്‍റെ കേട് നിങ്ങള്‍ക്ക് തന്നെയാകും എന്നാണ് ഒരു ട്രോള്‍. ഹിന്ദി നിര്‍ബന്ധമാക്കരുത്, നമ്മള്‍ ഇന്ത്യക്കാരാണ് അല്ലാതെ ഹിന്ദിക്കാര്‍ അല്ലെന്നും ഒരാള്‍ കുറിച്ചു.

 ഹിന്ദിക്കെതിരല്ല, പക്ഷേ

ഹിന്ദിക്കെതിരല്ല, പക്ഷേ

തമിഴര്‍ ഹിന്ദിക്കെതിരല്ല, മറിച്ച് ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. ഞങ്ങള്‍ക്ക് പഠിക്കണമെങ്കില്‍ ഞങ്ങള്‍ പഠിച്ചോളും എന്നാണ് ഒരാള്‍ കുറിച്ചത്. തമിഴരോട് കളിക്കാന്‍ നില്‍ക്കരുത്, ചരിത്രം പരിശോധിച്ചാല്‍ അത് മനസിലാകുമെന്നും ജെല്ലിക്കെട്ടിന്‍റെ ചിത്രം പങ്കുവെച്ച് ഒരാള്‍ ട്വീറ്റ് ചെയ്തു.

വിടാതെ ട്രോള്‍

രാജ്യത്ത് ഹിന്ദി സംസാരിക്കുന്നവരാണ് കൂടുതല്‍ അതിനാല്‍ ഇന്ത്യ മുഴുവന്‍ ഹിന്ദി സംസാരിക്കട്ടെയെന്ന മോദി സംസാരിക്കുന്നതായുള്ള ട്രോളിനൊപ്പം നായ്ക്കളാണ് നാട്ടില്‍ കൂടുതല്‍ എന്നത് കൊണ്ട് ദേശീയ മൃഗം നായ ആകില്ലെന്നും കടുവ തന്നെയാണ് ദേശീയ മൃഗം എന്നും ഒരാള്‍ കുറിച്ചു.

വീഡിയോ

വടിവേലുവിന്‍റെ അരസു എന്ന ചിത്രത്തില്‍ തമിഴ്നാട്ടില്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ഒരു ഉത്തരേന്ത്യന്‍ കുടുംബത്തിന് മുമ്പില്‍ ഹിന്ദി അറിയാതെ വലയുന്ന വടിവേലുവിന്‍റെ വീഡിയോ ഷെയര്‍ ചെയ്താണ് നേസാമണി സൈന്യം പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

English summary
protest against hindi imposition in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X