ദേശീയ വിദ്യാഭ്യാസനയ കരട്; ഹിന്ദി ഭാഷാപഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം!
ചെന്നൈ: കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെതിരെ പ്രതിഷേധം ശക്തം. സ്‌കൂളുകളില്‍ ഹിന്ദി ഭാഷാപഠനം നിര്‍ബന്ധമാക്കരുതെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായിരിക്കുന്നത്. ഇതോടൊപ്പം സോഷ്യല്‍മീഡിയയില്‍ പ്രതിഷേധ ട്വീറ്റുകളും ക്യാമ്പയിനിങ്ങുകളും പ്രചരിക്കുന്നുണ്ട്.
കക്ഷിരാഷ്ട്രീയഭേദമന്യേയാണ് തമിഴ്‌നാട്ടില്‍ പ്രതിഷേധം അലയടിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. മുന്‍ ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് രൂപം തയ്യാറാക്കിയത്.

സ്‌കൂളുകളില്‍ മൂന്നുഭാഷ പഠിപ്പിക്കണമെന്നും കുട്ടികള്‍ നേരത്തെ തന്നെ മൂന്നുഭാഷകളില്‍ പ്രാവീണ്യം നേടുന്നത് ഗുണകരമാകുമെന്നുമായിരുന്നു പുതിയ വിദ്യാഭ്യാസനയത്തിൽ പറഞ്ഞിരുന്നത്. ഹിന്ദി സംസാരിക്കാത്ത നാട്ടിൽ ഹിന്ദിയും ഇംഗ്ലീഷും പ്രാദേശിക ഭാഷയും പഠിപ്പിക്കണമെന്നതായിരുന്നു ശുപാർശ.
. #StopHindiImposition, #TNAgainstHindiImposition തുടങ്ങിയ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് സോഷ്യൽ മീഡിയകളിൽ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ശുപാര്‍ശക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. പ്രതിഷേധം വ്യാപകമായതോടെ സംസ്ഥാനത്ത് തമിഴും ഇംഗ്ലീഷും മാത്രമേ പഠിപ്പിക്കുകയുള്ളൂവെന്നും ഇതുവരെ തുടര്‍ന്നരീതിയില്‍ ഭാഷാപഠനം മുന്നോട്ടുപോകുമെന്നും എഐഡിഎംകെ നേതാവും തമിഴ്‌നാട് വിദ്യാഭ്യാസമന്ത്രിയുമായ കെ.എ. സെങ്കോട്ടയ്യന്‍ വ്യക്തമാക്കി.












Click it and Unblock the Notifications