കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് നിരോധനത്തോട് ഹൈദരാബാദ് പ്രതികരിച്ചതിങ്ങനെ... കൂടെ അരുന്ധതിയും

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചപ്പോള്‍ ഭൂരിപക്ഷം മലയാളികളും ഫേസ്ബുക്കിലാണ് പ്രതികരിച്ചത്. ചിലരാണെങ്കില്ഡ വീട്ടില്‍ ബീഫ് വാങ്ങി കറിവച്ചു. മറ്റ് ചിലര്‍ ഒറ്റയ്ക്കും തെറ്റയ്ക്കും ആയി ഹോട്ടലില്‍ പോയി ബാീഫ് ഫ്രൈയും പൊറോട്ടയും കഴിച്ചു.

എന്നാല്‍ ഹൈദരാബാദിലെ വിദ്യാര്‍ത്ഥികള്‍ ഇങ്ങനെയല്ല പ്രതികരിച്ചത്. അവര്‍ കൂട്ടത്തോടെ ഹോട്ടലുകളില്‍ പോയി ബീഫ് ബിരിയാണി കഴിച്ചു. മാത്രമല്ല, ബാഫ് ബിരിയാണിയും ബീഫ് ചില്ലിയും ഒക്കെ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുകയും ചെയ്തു.

കൊച്ചിയില്‍ ചുംബന സമരം നടന്നപ്പോള്‍ ഉണ്ടായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ആദ്യം രംഗത്തെത്തിയത് ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു. ഇത്തവണ ബീഫ് നിരോധനത്തിലും അവര്‍ തന്നെ രംഗത്തിറങ്ങി. സാചാരോ പോലീസിങ്ങിനെതിരെ നടത്തിയ ചുംബന സമരത്തിന് നേതൃത്വം നല്‍കിയ അരുന്ധതിയും സമരത്തോടൊപ്പം ചേര്‍ന്നു.

ബീഫ് സമരം

ബീഫ് സമരം

അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ബീഫ് സമരം നടന്നത്.

മുദ്രാവാക്യം വിളിച്ചും സമരം

മുദ്രാവാക്യം വിളിച്ചും സമരം

സംസ്‌കാരിക ഫാസിസത്തിനും ഭക്ഷണ സ്വാതന്ത്ര്യത്തിനും വേണ്ടി വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിച്ചു.

ബിരിയാണി വിതരണം

ബിരിയാണി വിതരണം

ഹൈദരാബാദ് സര്‍വ്വകലാശാല പരിസരത്ത് ബീഫ് ബിരിയാണി പാക്കറ്റുകളിലാക്കി വിതരണം ചെയ്തു. ബീഫ് ചില്ലി വിതരണവും ഉണ്ടായി.

ഇസ്മാനിയയും ഇഫ്‌ലുവും

ഇസ്മാനിയയും ഇഫ്‌ലുവും

ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നില്ല സമരത്തില്‍ അണി ചേര്‍ന്നത്. ഉസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും ഇഫ്‌ലുവിലെ വിദ്യാര്‍ത്ഥികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

അരുന്ധതിയും

അരുന്ധതിയും

ഹൈദരബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയും മലയാളിയും ആയ അരുന്ധതിയും സമരത്തില്‍ പങ്ക് ചേര്‍ന്നു. അരുന്ധതിയുടെ നേതൃത്വത്തിലായിരുന്നു ഹൈദരാബാദ് സംര്‍വ്വകലാശാലയില്‍ സദാചാരപോലീസിനെതിരെ സമരം നടത്തിയത്.

English summary
Protest against Maharashtra's beef ban at Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X