കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതെന്താ പെണ്‍കുട്ടികള്‍ക്ക് മദ്യപിക്കാന്‍ പാടില്ലേ.. പരീക്കറിനെ കുടിച്ചോടിച്ച് സ്ത്രീകളുടെ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

''സ്ത്രീ ബാല്യത്തില്‍ പിതാവിനാലും യൗവ്വനത്തില്‍ ഭര്‍ത്താവിനാലും വാര്‍ദ്ധക്യത്തില്‍ പുത്രനാലുമാണ് സംരക്ഷിക്കപ്പെടേണ്ടത്. സ്ത്രീക്ക് സ്വാതന്ത്ര്യം കിട്ടിയാല്‍ അപ്രതീക്ഷിത നാശങ്ങള്‍ സംഭവിക്കുന്നു'' ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാക്കുകളാണ് ഇത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായെന്നത് നില്‍ക്കട്ടെ. എന്തായും ബിജെപി സര്‍ക്കാര്‍ 'കുലസ്ത്രീകളെ' വളര്‍ത്തിയെടുത്ത് നാടിനെ സംരക്ഷിക്കാനുള്ള നടപടികളില്‍ നിന്ന് അല്‍പം പോലും വ്യതിചലിച്ചിട്ടില്ലെന്നതാണ് വാര്‍ത്ത.

സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് ദിനം പ്രതി കൂടി വരികയാണ്. പിഞ്ചു കുഞ്ഞു മുതുല്‍ പ്രായമായ സ്ത്രീകള്‍ വരെ ക്രൂരപീഡനത്തിനിരയാകുന്നു. സ്വതന്ത്രമായി വസ്ത്രം ധരിക്കാനോ ഇഷ്ടമുള്ള സമയങ്ങളില്‍ പുറത്തിറങ്ങി നടക്കാനോ സാധിക്കുന്നില്ല. എന്തിന് സ്വന്തം വീട്ടില്‍ പോലും സുരക്ഷിതരല്ല. പക്ഷേ ഇതൊന്നുമല്ല ബിജെപി സര്‍ക്കാരിനെ അലട്ടുന്ന പ്രശ്നം. സ്ത്രീകളുടെ മദ്യപാനമാണ്. പെണ്‍കുട്ടികള്‍ക്കിടയിലെ മദ്യപാനം പേടിപ്പെടുത്തുന്നെന്നാണ് കഴിഞ്ഞ ദിവസം ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഭയപ്പെടുത്തുന്നു

പെണ്‍കുട്ടികള്‍ ബിയര്‍ ഉപയോഗിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നെന്നും അവരുടെ മദ്യപാനം പേടിപെടുത്തുന്നെന്നുമായിരുന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞത്. സ്റ്റേറ്റ് യൂത്ത് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

#GirlsWhoDrinkBeer

എന്നാല്‍ പരീക്കറിന്‍റെ പ്രസ്താവനയ്ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ട്വിറ്റില്‍ #GirlsWhoDrinkBeer എന്ന ഹാഷ്ടാഗോടെയാണ് സ്ത്രീകള്‍ പ്രതിഷേധം കത്തിച്ചത്. ബിയര്‍ കുടിക്കുന്നതും ബിയര്‍ ബോട്ടിലുമായി നില്‍ക്കുന്നതുമായ ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണ് ഇവര്‍ പരീക്കറിനെ കണ്ടം വഴി ഓടിച്ചത്.

വിഷയമേ അല്ല

രാജ്യത്ത് ദിനം പ്രതി തൊഴിലില്ലായ്മ വര്‍ധിക്കുന്നു. സ്ത്രീധനത്തിന്‍റെ പേരില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നു. കുഞ്ഞു കുട്ടികളടക്കമുള്ളവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു..പക്ഷം ഇതൊന്നുമല്ല സ്ത്രീകളുടെ മദ്യപാനമാണ് അദ്ദേഹത്തം പേടിപ്പെടുത്തുന്നതെന്നാണ് ഒരാളുടെ കമന്‍റ്.

ഭയക്കുക

പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നതില്‍ ഭയക്കാതെ അവര്‍ ചാവേര്‍ ബോംബുകളാകുന്നതില്‍ ഭയക്കുക, ഭീകരവാദികളും ജനിച്ചുവീഴുന്ന കുട്ടികള്‍പോലും പീഡിപ്പിക്കപ്പെടുന്നതില്‍ ഭയക്കുക ഇതായിരുന്നു ഒരു കമന്‍റ്

ബിയര്‍ അല്ലന്നേ ഗോ മൂത്രം

സത്യത്തില്‍ പരീക്കര്‍ ഉദ്ദേശിച്ചത് ബിയര്‍ കുടിക്കരുത് എന്നല്ല മറിച്ച് ബിയറില്‍ ഐസിട്ട് കുടിക്കുന്നതിന് പകരം അല്‍പം ഗോമൂത്രം ഒഴിച്ച് കഴിക്കെന്നാണ് മറ്റൊരു കമന്‍റ്.

പേടിപ്പെടുത്തുന്നു

അമ്പമ്പോ അപ്പോ സ്ത്രീകള്‍ അശ്ലീ ചിത്രങ്ങള്‍ കാണുന്നെന്നോ സിഗരറ്റ് വലിക്കുമെന്നോ അറിഞ്ഞാല്‍ പരിക്കര്‍ എന്നും ദുസ്വപ്നങ്ങള്‍ കണ്ടോണ്ടിരിക്കുമെന്നായിരുന്നു മറ്റൊരു പ്രതിഷേധം.

അച്ഛനൊപ്പം

അച്ഛനൊപ്പം താന്‍ ഇടയ്ക്കിടെ കൂടാറുണ്ടെന്നും ഒരാള്‍ കുറിച്ചു. അച്ഛനൊപ്പം മദ്യപിക്കുന്നതിന്‍റെ വീഡിയോയും ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മീന കന്തസാമി

എഴുത്തുകാരിയായ മീന കന്തസാമിയും പ്രതിഷേധത്തിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ബിയര്‍ കഴിക്കുന്ന ചിത്രവും അവര്‍ പങ്ക് വെച്ചിട്ടുണ്ട്.

സംഘി ഗേള്‍

സാധാരണ പെണ്‍കുട്ടികള്‍ ബിയര്‍ മാത്രമേ കഴിക്കൂ എന്നാല്‍ സംഘി പെണ്‍കുട്ടികള്‍ പശുക്കള്‍ക്കും ബിയര്‍ നല്‍കും എന്നാണ് മറ്റൊരു പോസ്റ്റ്. പോസ്റ്റില്‍ പെണ്‍കുട്ടി പശുവിന് ബിയര്‍ നല്‍കുന്ന ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്. ഇങ്ങനെ പോകുന്നു പ്രതിഷേധങ്ങള്‍.

സഹിക്കാവുന്നതിനും അപ്പുറം

ലഹരി ഉപയോഗം ഇപ്പോള്‍ ഉണ്ടായ പ്രതിഭാസമല്ല. താന്‍ ഐഐടിയില്‍ പഠിക്കുമ്പോള്‍ അവിടേയും കഞ്ചാവും മറ്റ് ലഹരികളും ഉപയോഗിക്കുന്ന ചെറു സംഘങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ മദ്യപാനമാണ് ഇപ്പോള്‍ പേടിപ്പിക്കുന്നത്. സഹിക്കാവുന്നതിന്‍റെ പരിധി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു.

English summary
#GirlsWhoDrinkBeer was a top trend on Twitter for hours on Saturday, as women from across India and beyond tweeted photos of them enjoying a beer, some tagging the former Defence Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X