കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ കലാകാരന്‍മാരെ ബോളിവുഡ് വിലക്കുന്നു.... മുംബൈയില്‍ പ്രതിഷേധം ആളിക്കത്തുന്നു!!

Google Oneindia Malayalam News

Recommended Video

cmsvideo
പാകിസ്താന്‍ കലാകാരന്‍മാരെ വിലക്കി ബോളിവുഡ് | Oneindia Malayalam

മുംബൈ: പുല്‍വാമ ഭീകരാക്രമണത്തില്‍ ബോളിവുഡില്‍ പ്രതിഷേധം അലയടിക്കുന്നു. പാകിസ്താനില്‍ നിന്നുള്ള കലാകാരന്‍മാരെ വിലക്കണമെന്ന് രാജ് താക്കറെ ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യം നിരവധി പേര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സിനിമാ അസോസിയേഷനുകള്‍ നിര്‍മാതാക്കളോട് പാകിസ്താനില്‍ നിന്നുള്ള നടന്‍മാരെയോ ഗായകരെയോ സിനിമയുടെ ഭാഗമാക്കരുതെന്ന് ശക്തമായി നിര്‍ദേശിച്ചിട്ടുണ്ട്. ടെക്‌നീഷ്യന്‍മാരടക്കം നിരവധി പേര്‍ പാകിസ്താനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വലിയ സംഗീത നിര്‍മാണ കമ്പനികള്‍ തങ്ങളുടെ പട്ടികയില്‍ നിന്ന് പാക് ഗായകരെ ഒഴിവാക്കി കഴിഞ്ഞു.

1

ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ട് മണിക്കൂറോളം നിര്‍ത്തിയാണ് പ്രതിഷേധിച്ചത്. അദ്ദേഹത്തിന്റെ പരസ്യത്തിന്റെ ചിത്രീകരണവും നിര്‍ത്തിവെച്ചു. ഈ പരസ്യത്തില്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ്, സുരേഷ് റെയ്‌ന എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. ഇവരും പ്രതിഷേധത്തിന്റെ ഭാഗമായി. 24 സിനിമാ സംഘടനകളാണ് പ്രതിഷേധം ആളിക്കത്തിച്ചിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ്, ഇന്ത്യന്‍ ഫിലിം ആന്റ് ടെലിവിഷന്‍ ഡയറക്ടേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ഗുഡ്ഗാവിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

അടുത്ത രണ്ടുവര്‍ഷത്തേക്ക് പാകിസ്താനില്‍ നിന്നുള്ള അഭിനേതാക്കളോ ഗായകരോ ഇന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിപ്പിക്കില്ല എന്നാണ് സൂചന. ഇതോടെ വാണിജ്യമേഖലകളില്‍ നിന്നും പാകിസ്താനെ അകറ്റി നിര്‍ത്താനുള്ള ശ്രമങ്ങളാണ് ഇന്ത്യയില്‍ നിന്ന് ഉണ്ടാവുന്നത്. അതേസമയം കോണ്‍ഗ്രസ് നേതാവ് നവജോത് സിദ്ധുവിനെതിരെ പ്രമുഖ സംവിധായകന്‍ അശോക് പണ്ഡിറ്റ് രംഗത്തെത്തി. സിദ്ധു ഇന്ത്യക്കാരനായ പാകിസ്താന്‍കാരനാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ കുറിച്ച് ചിന്തിക്കുന്നതിനേക്കാള്‍ അധികം പാകിസ്താനെ കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് അശോക് പണ്ഡിറ്റ് ആരോപിച്ചു.

ജെയ്‌ഷെയുടെ കമാന്‍ഡര്‍മാര്‍ക്കായി തിരച്ചില്‍, സൂത്രധാരന്‍മാര്‍ ഗാസി റഷീദും കമ്രാനുംജെയ്‌ഷെയുടെ കമാന്‍ഡര്‍മാര്‍ക്കായി തിരച്ചില്‍, സൂത്രധാരന്‍മാര്‍ ഗാസി റഷീദും കമ്രാനും

English summary
protest against pakistan in bollywood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X