കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ മന്‍ കി ബാത്തിന് ഡിസ്‌ലൈക്ക് അഭിഷേകം; ബിജെപി യുട്യൂബ് ചാനലില്‍ വന്‍ പ്രതിഷേധം

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസാന്ത്യ റേഡിയോ പ്രോഗ്രാമായ മന്‍ കി ബാത്തിനെതിരെ പ്രതിഷേധം. ബിജെപിയുടെ യുട്യൂബ് ചാനലില്‍ പ്രോഗ്രാമിന്റെ വീഡിയോക്ക് രണ്ടര ലക്ഷത്തിലധികം ഡിസ് ലൈക്കുകള്‍. എല്ലാ മാസവും അവസാനത്തെ ഞായറാഴ്ചയാണ് മന്‍ കി ബാത്ത് പ്രോഗ്രാം നടക്കാറ്. ആഗസ്റ്റിലേത് നടന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന്റെ വീഡിയോ ബിജെപി തങ്ങളുടെ യു ട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു.

m

തിങ്കളാഴ്ച രാവിലെ ആയപ്പോള്‍ 32000 പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ 280000 പേരാണ് ഡിസ് ലൈക്ക് ചെയ്തിരിക്കുന്നത്. ബിജെപിയുടെ യുട്യൂബ് ചാനലില്‍ ഏറ്റവും കൂടുതല്‍ ഡിസ് ലൈക്ക് കിട്ടുന്ന വീഡിയോകളില്‍ ഒന്നായി ഇത് മാറി. ബിജെപിയുടെ യുട്യൂബ് ചാനലിന് 35 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ആണുള്ളത്. മോദിയുടെ മന്‍കി ബാത്ത് പ്രോഗ്രാമിന്റെ വീഡിയോ 10 ലക്ഷം പേര്‍ കണ്ടു.

പ്രധാനമന്ത്രി നീറ്റ്, ജെഇഇ പരീക്ഷകളെ കുറിച്ച് മൗനം പാലിച്ചാണ് പ്രതിഷേധത്തിന് കാരണം. കമന്റ് ബോക്‌സില്‍ പരീക്ഷയെ കുറിച്ചാണ് മിക്കവരും പ്രതികരിച്ചിരിക്കുന്നത്. നേരത്തെ മോദി പരീക്ഷയെ കുറിച്ച് ഒന്നും മിണ്ടാതിരുന്നതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. കളിപ്പാട്ട നിര്‍മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് മോദി മന്‍കി ബാത്തില്‍ പ്രധാനമായും ഊന്നിപ്പറഞ്ഞത്. വിദ്യാര്‍ഥികള്‍ പരീക്ഷയെ കുറിച്ച് ചോദിക്കുമ്പോള്‍ മോദി കളിപ്പാട്ടത്തെ കുറിച്ചാണ് സംസാരിക്കുന്നത് എന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. സമാനമായ വിഷയം തന്നെയാണ് ബിജെപിയുടെ യുട്യൂബ് ചാനലിലും പ്രതിഷേധത്തിന് കാരണമായത്. പരീക്ഷ ഈ വേളയില്‍ നടത്തരുത് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

അമിത് ഷായുടെ കൊറോണ രോഗം ഭേദമായി; എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുഅമിത് ഷായുടെ കൊറോണ രോഗം ഭേദമായി; എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു

നീറ്റ്, ജെഇഇ പരീക്ഷകള്‍ സപ്തംബറില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പരീക്ഷയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുകയാണ്. സര്‍വകലാശാല സെമസ്റ്റര്‍ പരീക്ഷകള്‍ നടത്താന്‍ യുജിസിക്കും സുപ്രീംകോടതി അനുമതി നല്‍കി. ജെഇഇ പരീക്ഷ സപ്തംബര്‍ ആദ്യവാരം നടക്കും. നീറ്റ് സപ്തംബര്‍ 13നും. ജെഇഇക്ക് 9.53 ലക്ഷം വിദ്യാര്‍ഥികളും നീറ്റിന് 15.97 ലക്ഷം വിദ്യാര്‍ഥികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ പരീക്ഷകള്‍ രണ്ടുതവണ നീട്ടിവച്ചിരുന്നു. വീണ്ടും നീട്ടരുതെന്നാണ് സുപ്രീംകോടതി നിര്‍ദേശം.

English summary
Protest against Prime Minister Narendra Modi's Mann Ki Baat program video; 2.5 Lakh 'Dislikes' on BJP's YouTube Channel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X