രജിനികാന്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം; മാപ്പ് പറയണം, പ്രക്ഷോഭം നടക്കുമെന്ന് മുന്നറിയിപ്പ്!
ചെന്നൈ: സ്റ്റൈൽ മന്നൻ രജിനികാന്തിനെതിരെ പ്രതിഷേധം. പൊതുവേദിയിൽ നടത്തിയ പ്രസംഗത്തിൽ പോലീസിൽ പരാതി നൽകി. പെരിയോർ രാമസ്വാമിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് രജിനികാന്തിനെതിരെ തമിഴ്നാടിൽ പ്രതിഷേധം നടക്കുന്നത്. ദ്രാവിഡ വിടുതലൈ കഴകം പ്രവർത്തകരാണ് കോയമ്പത്തൂർ പോലീസിൽ പരാതി നൽകിയത്. രജിനികാന്ത് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്നും സംഘടനയുടെ അധ്യക്ഷൻ നെഹ്റു ദാസ് ആരോപിക്കുന്നു.
പെരിയോറിനെതിരായ പ്രസ്താവനയിൽ രജിനികാന്ത് മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതിനു തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും സംഘടന പ്രവർത്തകർ വ്യക്തമക്കി. കഴിഞ്ഞ ആഴ്ചയായിരുന്നു രജിനികാന്ത് വിവാദ പരാമർശവുമായി രംഗത്ത് വന്നത്. തമിഴ് മാസിക തുഗ്ലക്കിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു താരം.

1971ൽ സേലത്ത് നടന്ന പെരിയോറിന്റെ നേതൃത്തിലുള്ള റാലിയെ കുറിച്ചായിരുന്നു രജിനികാന്ത് സംസാരിച്ചത്. അന്ധവിശ്വാസത്തിനെതിരെ പെരിയോറിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ രാമന്റെയും സീതയുടെയും നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നായിരുന്നു രജിനികാന്തിന്റെ പരാമർശം. എന്നാൽ ഇത് നുണയാണെന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നുമാണ് ദ്രാവിഡ കഴകം നേതാക്കളുടെ വാദം.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications