കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇപ്പോൾ എന്തിനാണ് വന്നത്'? ഉന്നാവോ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയ മന്ത്രിമാരെ പറപ്പിച്ച് നാട്ടുകാർ!

Google Oneindia Malayalam News

ലഖ്‌നൗ: ഉന്നാവോയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ പ്രതികള്‍ തീ കൊളുത്തി കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ ഉത്തര്‍ പ്രദേശിലെ ബിജെപി മന്ത്രിമാര്‍ക്കെതിരെ നാട്ടുകാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശ പ്രകാരമാണ് രണ്ട് മന്ത്രിമാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയത്.

'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ'ദിലീപേട്ടാ വിലക്കിനെ കുറിച്ച് എന്താണ് അഭിപ്രായം'? ഷെയിൻ വിവാദത്തിൽ ദിലീപിന്റെ മറുപടി ഇങ്ങനെ

യുപി മന്ത്രിസഭയിലെ അംഗങ്ങളായ കമാല്‍ റാണി വരുണ്‍, സ്വാമി പ്രസാദ് മൗര്യ എന്നിവരാണ് നാട്ടുകാരുടെ രോഷത്തിന്റെ ചൂടറിഞ്ഞത്. യുപി തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയാണ് ഉന്നാവോ പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്നത്.

bjp

'എന്തിനാണ് ഇപ്പോള്‍ വന്നതെന്ന്' മന്ത്രിമാരുടെ കാറുകള്‍ പൊതിഞ്ഞ് ആള്‍ക്കൂട്ടം ആക്രോശിച്ചു. പോലീസുകാര്‍ ഏറെ ശ്രമപ്പെട്ടാണ് മന്ത്രിമാരെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചത്. കുറ്റക്കാരായവരില്‍ ഒരാള്‍ പോലും രക്ഷപ്പെടില്ലെന്ന് വീട് സന്ദര്‍ശനത്തിന് ശേഷം മന്ത്രി മൗര്യ പ്രതികരിച്ചു. പെണ്‍കുട്ടിയുടെ കുടുംബം ഏത് തരം അന്വേഷണത്തിനാണ് താല്‍പര്യപ്പെടുന്നത് എന്ന് വെച്ചാല്‍ അത് നടക്കുമെന്നും ഇതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

ഉന്നാവോ പെണ്‍കുട്ടിയുടെ മരണത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തിയിരുന്നു. അതിവേഗ കോടതിയില്‍ കേസ് വിചാരണ നടക്കുമെന്നും യോഗി പറഞ്ഞു. ഉന്നാവോ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രിയങ്ക ഗാന്ധി അടക്കമുളള പ്രതിപക്ഷ നേതാക്കള്‍ ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരുന്നു. നേരത്തെ പ്രിയങ്ക ഗാന്ധി ഉന്നാവോ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയുണ്ടായി. നിയമസഭയ്ക്ക് മുന്നില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു.

English summary
Protest against UP ministers who came to Visit Family Of Woman Set On Fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X