കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷ്ണു ഭക്തരെ വേദനിപ്പിയ്ക്കുന്നു, കമല്‍ ഹാസന്‍ ചിത്രം ഉത്തമവില്ലന്‍ നിരോധിയ്ക്കണമെന്ന് വിഎച്ച്പി

  • By Meera Balan
Google Oneindia Malayalam News

ചെന്നൈ: കമല്‍ഹാസന്റെ പുതിയ ചിത്രങ്ങള്‍ വിവാദങ്ങളില്‍ അകപ്പെടുന്നത് പലപ്പോഴും കാണാറുണ്ട് . വിശ്വരൂപം എന്ന ചിത്രത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയതും കമല്‍ രാജ്യം വിടാന്‍ ഒരുങ്ങിയതും വാര്‍ത്തയായിരുന്നു . ഇപ്പോഴിത ഉത്തമ വില്ലന്‍ എന്ന കമല്‍ ചിത്രത്തിനെതിരെ വിശ്വ ഹിന്ദു പരിഷത്ത് രംഗത്തെത്തിയിരിയ്ക്കുകയാണ് . ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിയ്ക്കണമെന്നാണ് ആവശ്യം .

ഹിന്ദുമത വിശാവസികളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ കഥ എന്നാരോപിച്ചാണ് ഉത്തമ വില്ലന്റെ പ്രദര്‍ശനം നിരോധിയ്ക്കാന്‍ വിഎച്ച്പി ആവശ്യപ്പെട്ടിരിയ്ക്കുന്നത് . ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ പ്രഹ്ളാദനും ഹിരണ്യകശിപുവും തമ്മില്‍ നടത്തുന്ന ആശയവിനിമയം മതവിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് പരാതി .ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിഎച്ച്പി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട് .

Kamal Hassan

പാട്ടിന്റെ വരികള്‍ മഹാവിഷ്ണുവിന്റെ ഭക്തരെ വേദനിപ്പിയ്ക്കുമെന്നും പരാതിയില്‍ പറയുന്നു . രമേശ് അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ എട്ടാം നൂറ്റാണ്ടിലെ ഒരു നാടക നടനും ആധുനിക കാലത്തെ ഒരു സൂപ്പര്‍ സ്റ്റാറുമാണ് കഥാപാത്രങ്ങള്‍ . മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത് .

English summary
VHP calls for ban on 'Uttama Villain'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X