കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമസന്ദർശനത്തിനിടെ കർണാടക മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം; പൊട്ടിത്തെറിച്ച് കുമാരസ്വാമി

Google Oneindia Malayalam News

ബെംഗളൂരു: ഗ്രാമ സന്ദർശനത്തിനിടെ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്കെതിരെ വ്യാപക പ്രതിഷേധം. കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ മനസിലാക്കാനായി ഗ്രാമങ്ങളിൽ മുഖ്യമന്ത്രി നേരിട്ടെത്തുന്ന ഗ്രാമ വാസ്തവ്യ പദ്ധതിയുടെ ഭാഗമായാണ് കുമാരസ്വാമി കർണാടകയിലെ ഗ്രാമങ്ങൾ സന്ദർശിക്കുന്നത്. കാരഗുഡ്ഡയിലെ മാൻവി താലൂക്കിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാർ പാഞ്ഞടുത്തത്. സർക്കാർ ബസിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

മഹാരാഷ്ട്രയിൽ ഇത് സുവർണാവസരം; അറ്റകൈ പ്രയോഗത്തിനൊരുങ്ങി ബിജെപി, മധ്യപ്രദേശ് ആവർത്തിക്കരുത്മഹാരാഷ്ട്രയിൽ ഇത് സുവർണാവസരം; അറ്റകൈ പ്രയോഗത്തിനൊരുങ്ങി ബിജെപി, മധ്യപ്രദേശ് ആവർത്തിക്കരുത്

തുംഗഭദ്ര നീരാവരി വലയ ഹംഗമി കർമിക സംഘത്തിന്റെയും ഹട്ടി ഗോൾഡ് മൈൻ ജീവനക്കാരുടെയും എംപ്ലോയീസ് യൂണിയന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നൂറ് കണക്കിന് പ്രതിഷേധക്കാരാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ഏറെ നാളായി ഉയർത്തുന്ന ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

karnataka

എന്നാൽ പ്രതിഷേധം അതിരു കടന്നതോടെ മുഖ്യമന്ത്രി കുമാരസ്വാമി പ്രതിഷേധക്കാർത്ത് നേരെ പൊട്ടിത്തെറിച്ചു. ഒപ്പമുണ്ടായിരുന്ന മന്ത്രിമാരും പാർട്ടി നേതാക്കളും ഇടപെട്ടാണ് മുഖ്യമന്ത്രിയെ തണുപ്പിച്ചത്. സന്ദർശനത്തിനിടെ മുഖ്യമന്ത്രിയെ കാണാൻ മണിക്കൂറുകളോളം കാത്തു നിന്നിട്ടും അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് വാഹനം തടഞ്ഞതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.

തുംഗഭദ്ര കനാലിന്റെ അറ്റകുറ്റപ്പണികൾ നടത്തിവരുന്ന 748ഓളം ജീവനക്കാർക്ക് കഴി‍ഞ്ഞ 14 മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു. തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് ഇവരുടെ ആവശ്യം. പ്രതിഷേധം അതിരുവിട്ടപ്പോൾ പ്രതിഷേധക്കാർ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉറപ്പ് നൽകി.

English summary
Protest against Karnataka CM kumaraswamy during his village visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X