കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കൊറോണയില്‍ നിന്ന് മാത്രം പോര; ഇത്തരം ജീവികളില്‍ നിന്നും രക്ഷ വേണം'; മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം

Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിലെ പാനൂരിനടുത്ത് പാലത്തായിയില്‍ സ്‌ക്കൂളില്‍ നാലാം ക്ലാസുകാരി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയെ അറസറ്റ് ചെയ്യാത്തതില്‍ വലിയ വിമര്‍ശങ്ങളാണ് ഉയരുന്നത്. സംഭവത്തില്‍ പ്രതിയായ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ടും അധ്യാപകനും ബിജെപി നേതാവുമായ പത്മരാജന്റെ അറസ്റ്റ് വൈകുന്നതിനെതിരെയാണ് പ്രതിഷേധം.

വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് യൂത്ത് കോണ്‍ഗ്രസ് നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. കണ്ണൂരിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാര സമരം നടക്കുന്നത്. അതേസമയം തന്നെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിലും നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റ് രേഖപ്പെടുത്തിയത്.

19 ദിവസം ഇവയൊന്നും പാടില്ല, കേന്ദ്രം പുറത്തിറക്കിയ ലോക്ക് ഡൗണ്‍ മാർഗരേഖയിലെ വിലക്കപ്പെട്ടവ!19 ദിവസം ഇവയൊന്നും പാടില്ല, കേന്ദ്രം പുറത്തിറക്കിയ ലോക്ക് ഡൗണ്‍ മാർഗരേഖയിലെ വിലക്കപ്പെട്ടവ!

കേസ് അട്ടിമറിക്കരുത്

കേസ് അട്ടിമറിക്കരുത്

സംഭവത്തില്‍ പരാതി ലഭിച്ചിട്ടും ഇയാളെ കപൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ലെന്നാണ് പ്രധാന ആരോപണം. ഇത് കേസ് അട്ടിമറിക്കാനുള്ള പൊലീസ് ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിച്ചു പോവുകയാണെന്ന് ആളുകള്‍ പറയുന്നു. ഇയാളെ ഇനിയും പൊലീസ് അറസ്റ്റ് ചെയ്യാത്തതിന് മറുപടി പറയേണ്ടത് ആഭ്യന്തര വകുപ്പാണെന്നും നിരവധി പേര്‍ കുറ്റപ്പെടുത്തി കൊറോണയുടെ മറവില്‍ ക്രിമിനലുകളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും ചിലര്‍ പറയുന്നു.

ശ്രദ്ധയില്‍പെട്ടിട്ടില്ലേ?

ശ്രദ്ധയില്‍പെട്ടിട്ടില്ലേ?

മുഖ്യമന്ത്രിയുടെ ജില്ലയില്‍ സാമൂഹികനീതി-ക്ഷേമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന കെകെ ശൈലജയുടെ മണ്ഡലത്തിലാണ് സംഭവം നടന്നതെന്നും ഇത് ഇതുവരേയും ശ്രദ്ധയില്‍പെട്ടില്ലേയെന്നും ചോദിച്ചുകൊണ്ട് നിരവധി പേര്‍ കമന്റ് ചെയ്തു. 'ഇല്ലെങ്കില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇത് ആഭ്യന്ത്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും' ചിലര്‍ പരിഹാസ രൂപേണ കമന്റ് ചെയ്തു.

 കൊറോണ

കൊറോണ

കൊറേണയിില്‍ നിന്നും മാത്രം നമ്മള്‍ രക്ഷ നേടിയാല്‍ പോര ഇത്തരം ജീവികളില്‍ നിന്നും നമ്മുടെ മക്കള്‍ സുരക്ഷിതരായിരിക്കണമെന്നും ചിലര്‍ പറയുന്നു. നിസാരകാര്യങ്ങളില്‍ പോലും ശ്രദ്ധ കേന്ദ്ര പുലര്‍ത്തുന്ന മുഖ്യമന്ത്രി ഇത്രയും ഗൗരവമായ കാര്യം നടന്നിട്ടും ആശങ്ക പ്രകടിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും ചിലര്‍ ചോദിച്ചു.

Recommended Video

cmsvideo
പാലത്തായി പീഡന കേസ് പ്രതി പിടിയില്‍ | Oneindia Malayalam
കേസ്

കേസ്

ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിലായിരുന്നു സംഭവം. കുട്ടിയുടെ ബന്ധുക്കള്‍ തലശ്ശേരി ഡിവൈഎസ്പിക്കായിരുന്നു ആദ്യം പരാതി നല്‍കിയത്. തുടര്‍ന്ന് പാനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കേസെടുത്തതിന് ശേഷം പ്രതിയായ പത്മരാജന്‍ ഒളിവില്‍ പോയിരുന്നു. അതേ സമയത്ത് ആദ്യം കേസ് അന്വേഷിച്ചിരുന്ന സിഐ സ്ഥം മാറി പോവുകയും ചെയ്തു. തുടര്‍ന്ന് പുതുതായി ചാര്‍ജ് എടുത്ത സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്.

English summary
Protest In CM Pinarayi Vijayan's Facebook Page In Palathayi Pocso Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X