'ഗോ ബാക്ക് അമിത് ഷാ', കറുത്ത ബലൂണുകൾ പറത്തി കർണാടകത്തിൽ അമിത് ഷായ്ക്കെതിരെ പ്രതിഷേധം!
ഹുബ്ലി: ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പ്രതിഷേധം. അമിത് ഷാ ഹൂബ്ലിയില്‍ ഇന്ന് വൈകിട്ട് സന്ദര്‍ശനം നടത്താനിരിക്കെയാണ് ഒരു കൂട്ടം ആളുകള്‍ ഗോ ബാക്ക് അമിത് ഷാ മുദ്രാവാക്യം മുഴക്കി രംഗത്ത് വന്നത്. മാത്രമല്ല പ്രതിഷേധ സൂചകമായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തുകയും ചെയ്തു.
പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റര്‍, ജനസഖ്യാ രജിസ്റ്റര്‍ എന്നിവ നടപ്പിലാക്കരുത് എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധം നടത്താന്‍ പോലീസ് അനുമതി നിഷേധിച്ചിരുന്നു. സംവിധാന്‍ സംരക്ഷണ സമിതി എന്ന പേരിലുളള സംഘടനയുടെ പ്രവര്‍ത്തകരാണ് കോടതി പരിസരത്ത് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ബിജെപി സംഘടിപ്പിക്കുന്ന ജന്‍ ജാഗരണ്‍ അഭിയാനിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമിത് ഷാ അടക്കമുളള നേതാക്കള്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. ബംഗളൂരുവില്‍ എത്തിയ അമിത് ഷാ ഹൂബ്ലിയിലെ ബിജെപി പൊതുയോഗ സ്ഥലത്തേക്ക് പോകാനിരിക്കെയാണ് പ്രതിഷേധമുണ്ടായിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. ദില്ലിയിലെ ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ നടത്തുന്ന ഐതിഹാസികമായ സമരമടക്കം വിവിധയിടങ്ങളില്‍ പ്രക്ഷോഭം ശക്തി പ്രാപിക്കുകയാണ്. സമാന്തരമായ പൗരത്വ നിയമത്തിന് അനുകൂലമായ പ്രചാരണ പരിപാടികള്‍ ബിജെപിയും സംഘടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications