കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമിയ മിലിയ ക്യാംപസ് തുറന്നു; സമരം ഇരുപത്തഞ്ചാം ദിവസത്തിലേക്ക്, പിന്തുണയുമായി നേതാക്കൾ!

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യ പ്രക്ഷോഭം പൊട്ടി പുറപ്പെട്ടത് ജാമിയ മിലിയ സർവ്വകലാശാല ക്യാംപസിലായിരുന്നു. വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് നേരെ ദില്ലി പോലീസ് നടത്തിയ നരയാട്ട് പിന്നീട് സമരം തെരുവിലേക്ക് എത്തിച്ചു. തുടർന്ന് രാജ്യത്താകമാനം പ്രതിഷേധം ആളി കത്തുകയായിരുന്നു. സർവ്വകലാശാല ക്യാംപസുകൾക്കകത്ത് നിന്ന് വിദ്യാർത്ഥികൾ ഒന്നടങ്കം തെരുവിലേക്ക് ഇറങ്ങുന്ന കാഴ്ചയായിരുന്നു കാണാ സാധിച്ചത്.

പോലീസ് നരയാട്ടിന് പിന്നാലെ അടച്ച ജാമിയ മിലിയ ഇസ്ലാമിക് സർവ്വകലാശാല ക്യാംപസ് വീണ്ടും തുറന്നു. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഡിസംബർ 15 നാണ് ക്യാംപസ് അടച്ചിട്ടത്. ക്യാമ്പസിനകത്ത് പോലീസ് കയറിയതും വിദ്യാര്‍ത്ഥികളെ തല്ലിയതും വലിയ വിവാദവുമായിരുന്നു. ഇപ്പോഴും പ്രതിഷേധ സമരം തുടരുകയാണ് വിദ്യാർത്ഥികൾ.

പിന്തുണയുമായി നേതാക്കൾ

പിന്തുണയുമായി നേതാക്കൾ

ക്യാംപസ് തുറന്നെങ്കിലും ചില പഠന വകുപ്പുകളിലെ പരീക്ഷ പൂർത്തിയാക്കാത്തതിനാൽ ക്ലാസ് തുടങ്ങാൻ വൈകുമെന്ന് സർവകലാശാല അറിയിച്ചു. ജാമിയ വിദ്യാർത്ഥികൾ നടത്തുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരം ഇരുപത്തിയഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യശ്വന്ത് സിൻഹ, ബ്രിന്ദ കാരാട്ട് എന്നിവർ കഴിഞ്ഞ ദിവസം ജാമിയയില്‍ എത്തിയിരുന്നു. ഇന്നും രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പ്രതിഷേധ സമരത്തിൽ പങ്കെടുക്കും.

സമരത്തിന്റെ രണ്ടാം ഘട്ടം

സമരത്തിന്റെ രണ്ടാം ഘട്ടം


ക്യാംപസ് തുറന്ന വിദ്യാർത്ഥികൾ എത്തുന്നതോടെ സമരത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് ജാമിയ സമര സമിതിയുടെ തീരുമാനം. ക്യാംപസിന്റെ പ്രധാന കവാടത്തിന്റെ മുന്നിൽ ഇന്നും യോഗങ്ങൾ തുടരും.
അതേസമയം പോലീസ് നടപടിയിൽ തകർന്ന ക്യാമ്പസ് ലൈബ്രറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. പോലീസ് അക്രമത്തിൽ ക്യാംപസിലെ പല വസ്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു.

പ്രതിരോധിക്കാൻ കേന്ദ്രം

പ്രതിരോധിക്കാൻ കേന്ദ്രം


അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രചാരണങ്ങൾ പ്രതിരോധിക്കാനും വസ്തുതകൾ ബോധ്യപ്പെടുത്താനുമായി ബിജെപിയുടെ സമ്പർക്ക യജ്ഞത്തിന് തുടക്കമായിട്ടുണ്ട്. നിയമത്തിൽ നിന്ന് പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിലാണ് ബിജെപിയും കേന്ദ്ര സർക്കാരും മുന്നോട്ട് പോകുന്നത്. പൗരത്വ നിയമത്തിന് എതിരെ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ ഇതുവരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ബിജെപിക്കായിട്ടില്ല എന്നതും വസ്തുതയാണ്.

വീണ്ടും മിസ്ഡ് കോൾ പരിപാടി

വീണ്ടും മിസ്ഡ് കോൾ പരിപാടി


പൗരത്വ നിയമത്തിന് പിന്തുണ തേടി മിസ്സ്ഡ് കോള്‍ ക്യാംപെയ്‌നും ബിജെപി തുടക്കമിട്ടിട്ടുണ്ട്. ഇത് കൂടാതെ ബോളിവുഡിനെ ഒപ്പം നിര്‍ത്താനുളള ശ്രമത്തിലുമാണ് സര്‍ക്കാര്‍. ബിജെപി സഖ്യകക്ഷികള്‍ അടക്കമുളളവര്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നിലപാട് എടുത്തതോടെയാണ് പാര്‍ട്ടിയും സര്‍ക്കാരും അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത്. നെറ്റ്ഫ്‌ളിക്‌സ് ഫ്രീയായി ലഭിക്കും എന്നതടക്കമുളള വ്യാജ ഓഫറുകള്‍ ഉള്‍പ്പെടുത്തി പൗരത്വ നിയമത്തെ പിന്തുണയ്ക്കാനുളള മിസ്സ്ഡ് കോള്‍ ക്യാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്നതില്‍ ബിജെപിക്കെതിരെ വന്‍ വിമര്‍ശനവും ട്രോളുകളും നിറയുന്നുണ്ട്.

ബോളിവുഡിനെ ഒപ്പം നിർത്താനുള്ള ശ്രമം

ബോളിവുഡിനെ ഒപ്പം നിർത്താനുള്ള ശ്രമം

ബോളിവുഡ് സെലിബ്രിറ്റികളെ പൗരത്വ നിയമത്തിന് അനുകൂലമായി അണിനിരത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സിഎഎയുമായി ബന്ധപ്പെട്ട പിന്തുണ ഉറപ്പിക്കാന്‍ ബോളിവുഡിലെ പ്രമുഖരെ സര്‍ക്കാര്‍ വിരുന്നിന് ക്ഷണിച്ചിരുന്നു. നടി കങ്കണ റണാവത്ത്, അക്ഷയ് കുമാര്‍, അനുപം ഖേര്‍ അടക്കമുളളവര്‍ നേരത്തെ മുതല്‍ക്കേ ബിജെപിക്കും നരേന്ദ്ര മോദിക്കും അനുകൂല നിലപാട് സ്വീകരിക്കുന്നവരാണ്. ബോളിവുഡില്‍ നിന്നും പൗരത്വ വിഷയത്തില്‍ അടക്കം കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത് സ്വര ഭാസ്‌കര്‍, അനുരാഗ് കശ്യപ് അടക്കമുളളവരാണ്.

English summary
Protest in Jamia enters 25th day, campus opens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X